കൊച്ചി: ആക്ച്വറിയല്‍ മേഖലയിലെ ഏറ്റവും ഉയര്‍ന്ന പ്രൊഫഷണല്‍ യോഗ്യതകളിലൊന്നായ ഫെല്ളോ ഓഫ് ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് (എഫ്.ഐ.എ.) പദവി ജോര്‍ജ് ഫിലിപ്പ് കരസ്ഥമാക്കി. ആക്ച്വറിയല്‍ മേഖലയിലെ എല്ലാ പ്രൊഫഷണല്‍ പരീക്ഷകളും പൂര്‍ത്തിയാക്കുകയും ആവശ്യമായ പ്രവൃത്തിപരിചയവും പ്രൊഫഷണല്‍ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്തതോടെയാണ് അദ്ദേഹം ഈ വിശിഷ്ട യോഗ്യതയ്ക്ക് അര്‍ഹനായത്. ഇന്‍ഷുറന്‍സ്, ധനകാര്യം, പെന്‍ഷന്‍ പദ്ധതികള്‍, നിക്ഷേപം എന്നി മേഖലകളിലെ സാമ്പത്തിക അപകടസാധ്യതാ വിലയിരുത്തുന്ന ഫ്രൊഷണല്‍സിനാണ് എഫ്.ഐ.എ. പദവി ലഭിക്കുന്നത്. നിലവില്‍ മുംബൈയിലെ മാര്‍ഷ് മക്ളെന്നന്‍ സ്ഥാപനത്തില്‍ ആക്ച്വറിയല്‍ വിഭാഗം മാനേജരായി സേവനമനുഷ്ഠിക്കുന്ന ജോര്‍ജ്, എറണാകുളം സെന്‍്റ് കുര്യാക്കോസ് ക്നാനായ പള്ളി ഇടവകാംഗമാണ്. കുറുപ്പന്തറ കണ്ണച്ചാന്‍പറമ്പില്‍ ഡോ. ഫില്‍മോന്‍ ജോര്‍ജിന്‍െറയും (ടി.സി.എസ്., കൊച്ചി) ആന്‍ ജോസഫിന്‍െറയും (ചിലമ്പത്ത്, എസ്.എച്ച്. മൗണ്ട് – ഇ.വൈ., കൊച്ചി) ദമ്പതികളുടെ മൂത്ത മകനാണ്. സഹോദരങ്ങള്‍: ജോസഫ് (ഡാറ്റാ ഉപദേഷ്ടാവ്, എ.ബി. ഇന്‍ബെവ്, ബെംഗളൂരു), ഇസ ( പ്ളസ് ടു വിദ്യാര്‍ത്ഥിനി).
ജോര്‍ജ് ഫിലിപ്പ് കണ്ണച്ചാന്‍പറമ്പില്‍ എഫ്.ഐ.എ കരസ്ഥമാക്കി




