പാച്ചിറ: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം നല്‍കുന്ന നാഷണല്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് (ANRF-NPDF) ഡോ. ജോണ്‍ പി പാപ്പച്ചന്‍ അര്‍ഹനായി. പാച്ചിറ ഇടവക പുത്തന്‍പറമ്പില്‍ പാപ്പച്ചന്‍ ലീലാമ്മ ദമ്പതികളുടെ പുത്രനാണ്. കോട്ടയം ഗവ കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് ഭൗമ ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ജോണ്‍ ധന്‍ബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് ജിയോഫിസിക്സില്‍ പി.എച്ച്.ഡിനേടിയത്. നാസായും ഐ എസ് ആര്‍ ഒയും ചേര്‍ന്ന് വികസിപ്പിച്ച എന്‍ ഐ സാറും (NI SAR) മറ്റു ഉപഗ്രഹാധിഷ്ഠിത ജിയോഡറ്റിക് ഡേറ്റയും ഗണിത മാതൃകകളും ഉപയോഗിച്ച് ടെക്ടോണിക് ഫലകങ്ങളുടെ ചലനങ്ങളും ഹിമാലയത്തിലെ ഭൂകമ്പ സാധ്യത പഠിക്കുന്നതിനുമാണ് ഫെലോഷിപ്പ് ലഭിച്ചിരിക്കുന്നത്.
ഡോ. ജോണ്‍ പി പാപ്പച്ചന് കേന്ദ്ര സര്‍ക്കാര്‍ ഫെലോഷിപ്പ്



