സിംഗപ്പൂരിലെ ക്നാനായ സമുദായ അംഗങ്ങള്‍, പാരമ്പര്യത്തിലും തനിമയിലും വിശ്വാസ നിറവിലും, യേശുവിന്‍്റെ പാത പിന്തുടര്‍ന്ന് കൊണ്ട് സ്നേഹത്തിലും കൂട്ടായ്മയിലും ജീവിക്കുന്നവരാണന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. സെന്‍്റ് തോമസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി, സിംഗപ്പൂരില്‍ എത്തിയ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്, സിംഗപ്പൂര്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സ്വീകരണം നല്‍കി. ഫാ. ജോബിഷ്, പ്രസിഡന്‍്റ് ജോണ്‍ ജോയ്, സെക്രട്ടറി ടോണിയ ഫിലിപ്പ്, സിജോ ജോസ്, സിബി വട്ടതൊട്ടിയില്‍, മെട്രിസ് ഫിലിപ്പ് അനാലിപ്പാറയില്‍ എന്നിവര്‍ പരിപാടിക് നേതൃത്വം നല്‍കി.




