മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകദിനാഘോഷം

മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഇടവകദിനാഘോഷം ജൂലൈ 12-ന് ഞായറാഴ്ച നടക്കും. ഫോക്‌നറിലെ സെന്റ് മാത്ത്യൂസ് കത്തോലിക്കാ പള്ളിയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2 മണിക്ക് കുട്ടികള്‍ക്കായുള്ള വിവിധ പരിപാടികള്‍ നടക്കും. തുടര്‍ന്ന് വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അള്‍ത്താര ബാലന്മാരെയും ബാലികമാരെയും ഗായകസംഘാംഗങ്ങളെയും ആദരിക്കും. വൈകുന്നേരം 6 മണിക്ക് പൊതുസമ്മേളനവും തുടര്‍ന്ന് 6.30-ന് കലാപരിപാടികളും നടക്കും. ഇടവക വികാരി ഫാ. ഡാലീഷ് കൊച്ചേരില്‍, കൈക്കാരന്‍മാരായ സിജോ ചാലായില്‍, മനോജ് വള്ളിത്തോട്ടം, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

 

Previous Post

ഭിന്നശേഷിയുള്ള കുട്ടികളും മാതാപിതാക്കളുമായി സംവദിച്ച് ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ്

Next Post

പുളിഞ്ഞാലില്‍ യുവജന ദിനാഘോഷം

Total
0
Share
error: Content is protected !!