സി.ജസ്റ്റിന മാത്യു സി.എസ്. ജെ യ്ക്ക് എന്‍ക്യാപ്പ് ലെവല്‍ 6 അംഗീകാരം

ഡാളസ്: സിസ്റ്റേഴ്സ് ഓഫ് സെന്‍്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പൂര്‍ പ്രോവിന്‍സിലെ അംഗമായ സി.ജസ്റ്റിന മാത്യു സി.എസ്. ജെ സേവന മികവിന്‍്റെ പരമോന്നത അംഗീകാരമായ എന്‍ക്യാപ്പ് 2026 ( നഴ്സിംഗ് കരിയര്‍ അഡ്വവാന്‍സ്മെന്‍്റ് പ്രോഗ്രാം) ലെവല്‍ 6 നേടി. ടെക്സാസിലെ ഹെല്‍ത്ത് ആര്‍ലിംഗ്ടന്‍ മെമ്മോറിയില്‍ ആശുപത്രിയിലാണ് സിസ്റ്റര്‍ സേവനം ചെയ്യുന്നത്. ഈ ആശുപത്രയില്‍ ലെവല്‍ 6 നേടുന്ന ആദ്യ നഴ്സുകൂടിയാണ് സി. ജസ്റ്റീന. നഴ്സിംഗ് രംഗത്തെ തുടര്‍ച്ചയായ പഠനത്തിലും പ്രൊഫഷണല്‍ മികവിനും പ്രാധാന്യം നല്‍കിയ സി. ജസ്റ്റീന മാത്യു 2026 ല്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ നഴ്സിംഗ് ബിരുദവും പീഡിയാട്രീക്ക് നഴ്സ് പ്രാക്ടീഷണര്‍ യോഗ്യതയും നേടി. കൂടാതെ മെറ്റേര്‍ണല്‍ ന്യൂബോണ്‍ നഴ്സിംങ്ങ് സര്‍ട്ടിഫിക്കേഷനും, ലാക്ടേഷന്‍ കണ്‍സള്‍ട്ടന്‍്റ് സര്‍ട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്. കരിപ്പാടം ഇടവക കണിയാര്‍കുന്നേല്‍ മാത്യു-ഏലിയാമ്മ ദമ്പതികളുടെ മകളാണ്.

Previous Post

കര്‍ദ്ദിനാള്‍ കൂവക്കാടിന് ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഉജ്ജ്വല സ്വീകരണം

Total
0
Share
error: Content is protected !!