ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു

പുതുശ്ശേരി:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയനാട് മേഖലയിലെ പുതുശ്ശേരിയില്‍ ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു. പുതുശ്ശേരി സെന്റ് തോമസ് പള്ളിവികാരി. ഫാ. ടോബി ശൗര്യമാക്കീല്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജിബില്‍ കുഴിവേലില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. മാസ്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഗ്രാമതലത്തില്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. സ്വാശ്രയസംഘങ്ങളുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു. നിലവിലെ പ്രതിസന്ധികളെ മറികടന്ന് എങ്ങനെ മികച്ച രീതിയില്‍ സ്വാശ്രയസംഘങ്ങളെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനെക്കുറിച്ചും അംഗങ്ങളുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ 2-പതിറ്റാണ്ടിലധികമായി മാസ്സിലൂടെ ലഭ്യമായ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി ജീവിത സുസ്ഥിരത നേടിയ സംഘങ്ങള്‍ കാലഘട്ടത്തിന്റെ അവശ്യം തിരിച്ചറിഞ്ഞ് സാമൂഹ്യ പ്രവര്‍ത്തന ഏജന്‍സികളായി മാറുന്ന അടുത്ത തലത്തിലേക്ക് ഉയരണമെന്ന് നിര്‍ദ്ദേശിച്ചു. ഓരോ ഗ്രാമത്തിലെയും ആവശ്യങ്ങള്‍ ഗ്രൂപ്പ് തലത്തിലും, ഗ്രാമവികസന സമിതിയും ചര്‍ച്ച ചെയ്ത് ഓരോ ഗ്രാമത്തിന്റെയും സമഗ്ര വികസനത്തിന് കര്‍മ്മ പരിപാടികള്‍ രൂപപ്പെടുത്തി മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തു. ഗ്രാമതലത്തില്‍ രൂപപ്പെടുത്തുന്ന പദ്ധതിക്ക് മാസ്സിന്റെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആനിമേറ്റര്‍ ജൈനമ്മ അബ്രാഹം സ്വാഗതവും, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അലന്‍ അലക്‌സ് നന്ദിയും പറഞ്ഞു.

 

 

 

 

Previous Post

സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തക പരിശീലന പരിപാടി സംഘടിപ്പിച്ചു

Next Post

ചിക്കാഗോ സെന്റ് മേരീസില്‍ ഇടവകദിനം: കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാട് മുഖ്യാതിഥി

Total
0
Share
error: Content is protected !!