ബിരുദ സമര്‍പ്പണവും മെറിറ്റ് ഡേയും

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദ സമര്‍പ്പണവും മെറിറ്റ് ഡേയും ജലവിഭവ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ ഫാ.  എബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജലവിഭവ_ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ മന്ത്രിയെ കോളേജ് മാനേജര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സെന്റ് സ്റ്റീഫന്‍സ് വോളിബോള്‍ അക്കാദമിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഫിസിക്‌സ് വിഭാഗം റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനംമുന്‍ വകുപ്പ്‌മേധാവിയായ പ്രൊഫസര്‍ പി എം അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. തദവസരത്തില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഫാദര്‍ ബെന്നി തോമസിന്റെ പുസ്തകം പ്രകാശനം ചെയ്തു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനു ജോസ്, ബര്‍സാര്‍ ഫാ. എബിന്‍ ഇറ പുറത്ത് എന്നിവര്‍ സംസാരിച്ചു. ഫിസിക്‌സ് വിഭാഗം പിജി വിദ്യാര്‍ത്ഥിനി ദേവി പ്രിയ മറുപടി പ്രസംഗം നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: സിന്‍സി ജോസഫ് സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ ഡോ: തോമസ് കെ സി കൃതജ്ഞതയും അര്‍പ്പിച്ചു.

Previous Post

ഡോക്ടറേറ്റ് ലഭിച്ചു

Next Post

വിശ്വാസ പരിശീലനത്തില്‍ എ ഗ്രേഡ്

Total
0
Share
error: Content is protected !!