തെള്ളകം : 2026-2028 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള കെ.സി.വൈ.എല്‍ അതിരൂപത ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നാല് സെന്ററുകളിലായി നടത്തപ്പെട്ടു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍, പടമുഖം സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയം, കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്റര്‍, സെക്രട്ടറി ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയം ചങ്ങലേരി എന്നീ സെന്ററുകളിലായി 262 പേര് വോട്ട് രേഖപ്പെടുത്തി. 9 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ഇലക്ഷനില്‍ പുതിയ അതിരൂപത കെ.സി.വൈ.എല്‍ നേതൃനിരയിലേക്ക് ജാക്സണ് സ്റ്റീഫന്‍ മണപ്പാട്ട് പയ്യാവൂര്‍ വലിയ പള്ളി (പ്രസിഡന്റ്) ചാക്കോ ഷിബു ചേനാട്ടുകുഴിയില്‍ പിറവം (ജനറല്‍ സെക്രട്ടറി) ആല്ബിന് ബിജു പുത്തന്‍പുരയ്ക്കല്‍ കൈപ്പുഴ (വൈസ് പ്രസിഡന്റ്) ജോയല്‍ ടെനി മങ്ങാട്ട് താമരക്കാട് (ട്രഷറര്‍) ജിസ്മി ബാബു കദളിക്കാട് എസ് എച്ച് മൗണ്ട് ( ജോയിന്റ് സെക്രട്ടറി ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലബാര്‍ റീജിയന് സെക്രട്ടറി ടെസ്ലിന് തോമസ് രാമച്ചനാട്ട് കള്ളാര്‍ അതിരൂപത നിയുക്ത ജോയിന്റ് സെക്രട്ടറി ആയിരിക്കും. രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടെ ഇലക്ഷന് ക്യാമ്പ് ആരംഭിച്ചു 10 മണിക്ക് ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ വച്ച് ഡോക്ടര്‍ അലക്സ് ജോര്‍ജ് ക്രൈസ്തവ നേതൃത്വത്തെക്കുറിച്ച് ഭാരവാഹികള്‍ക്ക് ക്ലാസ് നയിച്ചു. തുടര്‍ന്ന് സംഘടനയെ കുറിച്ച് കെസിവൈഎല്‍ അതിരൂപത ഡയറക്ടര്‍ ശ്രീ ഷെല്ലി ജോസഫ് ആലപ്പാട്ട് ക്ലാസ് നയിച്ചു. പ്രാര്‍ത്ഥനയ്ക്കും ഉച്ചഭക്ഷണത്തിനും ശേഷം ഇലക്ഷന് ആരംഭിച്ചു. നാലു സെന്ററുകളിലെയും ഇലക്ഷന് പൂര്‍ത്തീകരിച്ച് കൗണ്ടിംഗ് നടത്തി വിജയികളെ പ്രഖ്യാപിച്ചു.



