ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ ഈ വര്‍ഷത്തെ പിതൃദിനാഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. ജൂണ്‍ 21- ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന പ്രധാന ദിവ്യബലിയില്‍ കോട്ടയം അതിരൂപത മലങ്കര ഫൊറോനാ വികാരി ഫാ. റെന്നി കട്ടേല്‍ കാര്‍മ്മികത്വം വഹിക്കുകയും വചന സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അലിയ കൈതമലയില്‍ ഇടവകയിലെ കുട്ടികളെ പ്രതിനിധീകരിച്ച് പിതൃദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. തുടര്‍ന്ന് എല്ലാ പിതാക്കന്മാര്ക്കുമായി പ്രത്യേക ആശീര്‍വാദപ്രാര്‍ത്ഥന നടത്തി. രാവിലെയും വൈകുന്നേരവും നടന്ന വിശുദ്ധ കുര്ബാനക്കും പിതാക്കന്മാര്‍ക്കുള്ള പ്രത്യേക ആശീര്‍വാദത്തിനും വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. എല്ലാ പിതാക്കന്മാര്ക്കും ഇടവകയുടെ പ്രത്യേക ഉപഹാരങ്ങള്‍ ബഹുമാനപ്പെട്ട വൈദികര്‍ വിതരണം ചെയ്തു.
തുടര്‍ന്ന് വുമണ്‍ മിനിസ്ട്രിയയുടെ ആഭിമുഖ്യത്തില്‍ പിതൃദിനാഘോഷങ്ങള്‍ നടന്നു. എല്ലാവര്‍ക്കുമായി രസകരമായ വിവിധ മത്സരങ്ങള്‍ നടത്തപ്പെട്ടു. വിവിധ മത്സരങ്ങളില്‍ ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോമോന് ചാലുങ്കല്‍, ബിജു വാക്കേല് എന്നിവര്‍ ഒന്നാം സമ്മാനം നേടി. വൈവിധ്യമാര്‍ന്ന ഈ പരിപാടികള്‍ വുമണ്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ ജയ കുളങ്ങര, റെജിമോള്‍ വല്ലൂര്‍, ലിസി മുല്ലപ്പള്ളി, ബേബി സണ്ണി മേനമറ്റത്തില്‍, റീന പണയപറമ്പില്‍ എന്നിവര്‍ നിയന്ത്രിച്ചു. ഇടവകയുടെ ഈ വര്‍ഷത്തെ പിതൃദിനാഘോഷത്തിന്റെ മൊത്തത്തിലുള്ള ക്രമീകരണങ്ങള്‍ക്ക് കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകന്, സെക്രട്ടറി സണ്ണി മേലേടം, പി.ആര്.ഓ റോയി ചേലമലയില്‍, സി.ശാലോം, സി. ജെസീന എന്നിവര്‍ നേതൃത്വം നല്കി.
റോയി ചേലമലയില്‍





