കാനഡയിലെ ടോറോന്‍്റേ്റോയ്ക്കും മോണ്‍ട്രിയലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബെല്‍വില്‍,കിംഗ്സ്റ്റണ്‍, ട്രെന്‍്റണ്‍ എന്നീ പ്രദേശങ്ങളില്‍ ക്നാനായ കത്തോലിക്കര്‍ ഒത്തു ചേര്‍ന്ന് സേക്രഡ് ഹാര്‍ട്ട് കൂടാരയോഗം ആരംഭിച്ചു. അജാക്സ് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു മേലേടത്തിന്‍്റെ നേതൃത്വത്തില്‍ മുളയിങ്കില്‍ ജെഫിന്‍-അനു ദമ്പതികളുടെ ഭവനത്തില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും, ചര്‍ച്ചചെയ്യുകയും കൂടാരയോഗ പ്രസിഡന്‍ായി സുമേഷ് തോമസ് കാരനാട്ടിനെയും ,സെക്രട്ടറിയായി ടീന മഞ്ചു വഞ്ചിയിലിനെയും തെരഞ്ഞെടുത്തു . രണ്ടു, മൂന്നു മാസങ്ങള്‍ കൂടുമ്പോള്‍ കൂടാരങ്ങള്‍ വഴി ഒരുമിച്ചുകൂടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതു വഴി കൂട്ടായ്മ സജീവമാക്കാന്‍ കഴിയുമെന്ന് വികാരി അഭിപ്രായപ്പെട്ടു.
സേക്രഡ് ഹാര്‍ട്ട് കൂടാരയോഗം ആരംഭിച്ചു




