മലബാര്‍ റീജിയന്‍ വിശ്വാസ പരിശീലന അധ്യാപക സെമിനാര്‍ നടത്തി

കണ്ണൂര്‍ : മലബാര്‍ മേഖലയിലെ അഞ്ചു ഫൊറോന കളിലായി വിശ്വാസ പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ 2026 ജൂണ്‍ 7 ഞായറാഴ്ച കണ്ണൂര്‍ ബര്‍മറിയം പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ടു. വിശ്വാസ പരിശീലന കമ്മീഷന്‍ മലബാര്‍ റീജിയന്‍ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ പരി. കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. തലശ്ശേരി അതിരൂപത അംഗവും, വിവിധ മേഖലകളില്‍ ട്രെയിനരുമായ ശ്രീ. രാജീവ് ജോസഫ് ക്ലാസ്സ് നയിച്ചു.  ടോമി പറമ്പടത്ത് മലയില്‍ സ്വാഗതവും, ആര്‍ദ്ര അലക്‌സ് അഞ്ചക്കുന്നത് നന്ദിയും പറഞ്ഞു. കമ്മീഷന്‍ സെക്രട്ടറി സി. ഷെറിന്‍ SVM അവാര്‍ഡ് നേതാക്കളെ പ്രഖ്യാപിച്ചു. വിവിധ ഇടവകകളില്‍ നിന്നായി 300 ഓളം പേര്‍ പങ്കെടുത്ത സെമിനാറിന് മലബാര്‍ റീജിയന്‍ വിശ്വാസ പരിശീലന കമ്മീഷന്‍ അംഗങ്ങള്‍ നേതൃത്വം നല്‍കി.

 

Previous Post

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു

Next Post

മലബാര്‍ റീജിയന്‍ വിശ്വാസ പരിശീലന- ഭക്തസംഘടന വാര്‍ഷികവും പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനവും

Total
0
Share
error: Content is protected !!