കണ്ണൂര്‍ : മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ സ്മാരകമായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പ്ലാറ്റിനം സ്റ്റാര്‍സ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്കുള്ള സെലക്ഷന്‍ ക്യാമ്പ് കണ്ണൂര്‍ ബര്‍മറിയം പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു. മടമ്പം രാജപുരം ഫോറോനാകളില്‍ നിന്നായി 34 കുട്ടികള്‍ പങ്കെടുത്തു. ഏഴാം ക്ലാസില്‍ നിന്ന് എട്ടാം ക്ലാസിലേക്ക് ജയിച്ച തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഓരോ വര്‍ഷവും ക്യാമ്പില്‍ പങ്കെടുക്കുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് ശ്രീപുരം ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജിബില്‍ കുഴിവേലില്‍ ആമുഖ സന്ദേശം നല്‍കി. പ്രശസ്ത ട്രെയിനര്‍ ശ്രീ. ജോബി മൂലയില്‍ ക്യാമ്പ് നയിച്ചു. പ്രോഗ്രാം കോഡിനേറ്റേഴ്‌സ് പ്രജിന, ഷാന്‍ലി, റോസാലിയ എന്നിവര്‍ നേതൃത്വം നല്‍കി.





