ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ ഈ വര്‍ഷത്തെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് മാസം 24- ഞായറാഴ്ച നടത്തപ്പെടുന്നതാണ്. ഒരു വര്‍ഷം നീണ്ടുനിന്ന പഠനത്തിന്റെയും പരിശീലനത്തിന്റെയും സമാപനത്തില്‍ 21 കുട്ടികളാണ് ഈ ദിവസത്തില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 3:30-നാണ് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ വച്ച് ഈ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്. ക്നാനായ റീജിയന് ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാല്‍, ഇടവക വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, ബെന്‍സെന്‍വില്‍ തിരുഹൃദയ ക്നാനായ ഫൊറോനാ വികാരി ഫാ. എബ്രഹാം കളരിക്കല്‍ തുടങ്ങിയ നിരവധി വൈദികര്‍ കാര്‍മ്മികരായിരിക്കും.
സെന ചാലുങ്കല്‍, മിലാന ചെറിയത്തില്‍, അയ്ലാ ചോരത്ത്, ജെസ്ലെറ്റ് ഇടക്കരപുത്തന്‍പുരയില്‍, ഇവാലിന ഇടയാടിയില്‍, റീസ് ഇടശ്ശേരില്‍, ഷാര്‍ലറ്റ് കൈമൂലയില്‍, കെയ്റ്റന്‍ കണിയാംപറമ്പില്‍, ഹന്നാ കിഴവള്ളില്‍, അഞ്ജലി കുന്നശ്ശേരി, തിയോ മ്യാല്‍ക്കരപ്പുറത്ത്, എല്വിന് ഒഴുങ്ങാലില്‍, അനബെല്‍ പനങ്ങാട്ട്, മെല്വിന് പാറേല്‍, ജോഷ് പോളക്കല്‍, ആബെല്‍ പുത്തന്‍പറമ്പില്‍, നാതന് താന്നിച്ചുവട്ടില്‍, ഇഷാന തെങ്ങനാട്ട്, മെലിസ്സ വഞ്ചിത്താനത്ത്, എമിലി വണ്ടന്നൂര്‍, ജോര്ഡന് വാണിയകുന്നേല്‍ എന്നീ 21 കുട്ടികളാണ് ഈ ദിവസത്തില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്.
തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വൈകുന്നേരം 6:30 നു എല്‍മ്ഹസ്റ്റില്‍ ഉള്ള എല്‍മ് വെസ്റ്റ് ബാങ്കറ്റ് ഹാളില്‍ വച്ച് കുട്ടികള്‍ക്കുള്ള സ്വീകരണവും ഡിന്നറും നടത്തപ്പെടുന്നതാണ്. ഇതോടൊപ്പം കുട്ടികളും മാതാപിതാക്കളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കളുടെ കോഓര്‍ഡിനേറ്റര്‍ ആയ ജസ്റ്റിന് തെങ്ങനാട്ട്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍സ് ആയ ഷിജു ചെറിയത്തില്‍, നവീന്‍ കണിയാംപറമ്പില്‍ എന്നിവരുടെയും സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സജി പൂത്തൃക്കയില്‍, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ മനീഷ് കൈമൂലയില്‍ എന്നിവരുടെയും , ബിനു ഇടകര, ജിനു നേടിയകാല എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മതാധ്യാപകരുടെയും ഇടവകയുടെ കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകന് എന്നിവരുടെയും നിരവധി വോളന്റീയേഴ്സിന്റെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ഈ പരിപാടിക്കായി നടത്തിയിരിക്കുന്നത്. ഈ വര്‍ഷം പുതിയ ബാങ്കറ്റ് ഹാളില്‍ ആണ് റിസപ്ഷന് നടത്തുന്നത്. അഡ്രസ്:Elm West Banquets. 681 W North Ave, Elmhurst, IL 60126.
റോയി ചേലമലയില്‍





