കള്ളാര്‍ : കളളാര്‍ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ കെ.സി.ഡബ്ള്യൂ.എ യുടെ ആഭിമുഖ്യത്തില്‍ മാതൃദിനാഘോഷം നടത്തി. വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് മലബാര്‍ റീജിയന് സുപ്പീരിയര്‍ സിസ്റ്റര്‍ സിന്‍സി എസ് വി എം ഉദ്ഘാടനം ചെയ്തു.പ്രസിഡന്‍്റ് ജിന്‍സി ജയിംസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ചാപ്ളിന്‍ ഫാ. ജോബിന് പ്ളാച്ചേരി പുറത്ത് മാതൃദിന സന്ദേശം നല്കി. യോഗത്തില്‍ കെ.സി ഡബ്ള്യൂ.എ യുടെ യൂണിറ്റ് സ്ഥാപക ഭാരവാഹികളെ ആദരിച്ചു. ബിന്‍സി ടോമി സ്വാഗതവും ആന്‍സി ഫിലിപ്പ് ഉള്ളാട്ടില്‍ നന്ദിയും പറഞ്ഞു. സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ഐമി എസ് വി എം, എക്സിക്യൂട്ടീവ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.
കള്ളാറില്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു





