പയ്യാവൂര്‍: കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.സി.വൈ.എല്‍. പയ്യാവൂര്‍ വലിയ പള്ളി യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ കായികമേള സംഘടിപ്പിച്ചു. മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ തോമസ് ചാക്കോ ഓണശേരിയില്‍ പതാക ഉയര്‍ത്തി. പയ്യാവൂര്‍ വലിയ പള്ളി ഇടവക വികാരി ഫാ. ബേബി കട്ടിയാങ്കല്‍ ഉദ്ഘാടനം നിര്‍വഹ
ഫൊറോനകള്‍ തമ്മിലുള്ള മത്സരത്തില്‍ 16 യൂണിറ്റുകളില്‍ നിന്നായി 100 ഓളം യുവജനങ്ങള്‍ പങ്കെടുത്തു. രാജപുരം, മടമ്പം, പെരിക്കല്ലൂര്‍ എന്നീ ഫൊറോനകള്‍ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി. യൂണിറ്റ് തലത്തില്‍ മാലക്കല്ല്, രാജപുരം, പൂക്കയം എന്നി ഇടവകകള്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ജാക്സണ്‍ സ്റ്റീഫന്‍, സെക്രട്ടറി അലന്‍ ബിജു, ചാപ്ളയിന്‍ ഫാ. സൈജു മേക്കര, ഡയറക്ടര്‍ തോമസ് ചാക്കോ, സിസ്റ്റര്‍ അഡൈ്വസര്‍ സി. സുനി ടഢങ, ട്രഷറര്‍ അഖില്‍ തോമസ് എന്നിവര്‍ കായികമേളയ്ക്ക് നേതൃത്വം നല്‍കി.







