തെള്ളകം: സെന്‍റ് ജോസഫ്സ് സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ സ്റ്റെഫനി മങ്ങാട്ട് (81) നിര്യാതയായി.സംസ്കാരശുശ്രൂഷകള്‍ 27-4-2026, തിങ്കളാഴ്ച രാവിലെ 10.00 ന് അനുഗ്രഹ മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച് സമാപനശുശ്രൂഷകള്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. കൂടല്ലൂര്‍ മങ്ങാട്ട് പരേതരായ എസ്തപ്പാന്‍-ഏലി ദമ്പതികളുടെ മകളാണ്. ഒടയംചാല്‍, കാപ്പിസെറ്റ്, കോഴിക്കോട്,പുതുവേലി മഠങ്ങളില്‍ സുപ്പീരിയറായും കൈപ്പുഴ, ഏറ്റുമാനൂര്‍, കടുത്തുരുത്തി, നീണ്ടൂര്‍, കുറുമുള്ളൂര്‍, മോനിപ്പള്ളി, കണ്ണൂര്‍ ഞീഴൂര്‍, കാരിത്താസ്, ബി.ടി.എം, കിടങ്ങൂര്‍, വെള്ളൂര്‍, ഇടക്കോലി, കരിപ്പാടം എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍ : പരേതരായ മത്തായി , ഫാ. ജോസഫ് മങ്ങാട്ട്, ജോണ്‍ , അന്നമ്മ ജോസഫ് വെള്ളമറ്റത്തില്‍ കരിങ്കുന്നം. സെന്‍്റ് ജോസഫ് സമൂഹത്തിലെ സിസ്റ്റര്‍ കാതറൈന്‍ പിതൃസഹോദര പുത്രിയാണ്. മൃതദേഹം ഞായറാഴ്ച വൈകുന്നേരം 6.30ന് അനുഗ്രഹ മഠത്തില്‍ കൊണ്ടുവരും.




