വെസ്റ്റേണ്‍ ഒന്റാരിയോ (കാനഡ): വെസ്‌റ്റേണ്‍ ഒന്റാരിയോ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച ക്‌നാനായ ഫെസ്റ്റ് 2026 ഭംഗിയാര്‍ന്ന അവതരണവും വിപുലമായ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി. വൈ.എല്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി പ്രായഭേദമന്യേ വിവിധ മത്സരങ്ങളാല്‍ സമ്പന്നമായി.
”ക്‌നാനായ അച്ചായന്‍ അച്ചായത്തി 2026” ദമ്പതി മത്സരത്തില്‍ മംഗലത്ത് അഭിലാഷ്- ലിറ്റി ദമ്പതികള്‍ വിജയികളായി . ചെറുക്കാട്ടൂര്‍ ജെബിന്‍- അഭിലാഷ ദമ്പതികള്‍ രണ്ടാം സ്ഥാനവും, ചെട്ടിയാത്ത് അനീഷ്-സ്വപ്ന ദമ്പതികള്‍ മൂന്നാം സ്ഥാനവും നേടി.
പരിപാടിയുടെ ഉദ്ഘാടനം സേക്രഡ് ഹാര്‍ട്ട് പള്ളി വികാരി ഫാ. സജി ചാഴിശ്ശേരി നിര്‍വഹിച്ചു. കെ.സി.സി പ്രസിഡന്റ് ഫെബി തൈക്കകത്ത്, സെക്രട്ടറി മജീഷ് കീഴേടത്തു മലയില്‍, കെ.സി.ഡബ്ല്യു.എഫ് പ്രസിഡന്റ് ജെസ്ലി പുത്തന്‍പുരയില്‍, സെക്രട്ടറി അഞ്ജന റോബി എന്നിവര്‍ പ്രസംഗിച്ചു.
കലാമത്സ വിജയികള്‍ക്കും പങ്കെടുത്ത വര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രശസ്ത ഗായകനും അവതാരകനുമായ വിദ്യാശങ്കര്‍ നയിച്ച സംഗീതപരിപാടി സദസ്സില്‍ ആവേശം പകര്‍ന്നു.
ഏകദേശം 350-ല്‍ അധികം അംഗങ്ങള്‍ പങ്കെടുത്തു. ഷിജോ മങ്ങാട്ട്, സിബി മുളയിങ്കല്‍, ജോസ്‌മോന്‍ തേക്കിലക്കാട്ടില്‍, ജിബിന്‍ പുറത്തേച്ചിറ, ഷെല്ലി പുത്തന്‍പുരയില്‍, റിജോ മങ്ങാട്ട്, വിനു വടക്കേ മണിയാംകുന്നേല്‍, അജോ കൈതയ്ക്ക നിരപ്പേല്‍, ഷീബ മുല്ലൂര്‍, സിമി കളമ്പാംകുഴി യില്‍, ലിസ പെരുമാപ്പാടം, എലിസബത്ത് കോരപ്പിള്ളില്‍, മിലന്‍ കളരിക്കല്‍, അഷിത ചെട്ടിയാത്ത്, ഏയ്ഞ്ചല്‍ വടക്കേ മണിയാം കുന്നേല്‍, എലിസബത്ത് മുല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.





