കോട്ടയം : സി. ആന്‍ ഗൊരേറ്റി കുന്നശ്ശേരി SJC

കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്‌സ് സമൂഹാംഗമായ സി. ആന്‍ ഗൊരേറ്റി  ( 89) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 12 -ആം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് തെള്ളകം 101 കവലയില്‍ ഉള്ള അനുഗ്രഹ മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കുകയും ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ സമാപന ശുശ്രൂഷകള്‍ നടക്കുന്നതുമാണ് മൃതദേഹം ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ അനുഗ്രഹമഠത്തില്‍ കൊണ്ടുവരുന്നതാണ്. കുന്നശ്ശേരി പരേതരായ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകളും ദിവംഗതനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സഹോദരിയുമാണ് പരേത. മറ്റ് സഹോദരങ്ങള്‍ ജോണ്‍, ഡോ. ജോസഫൈന്‍, സാവിയോ ആന്‍സി സണ്ണി, പരേതരായ തങ്കമ്മ, സിസ്റ്റര്‍ പയസ്. സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയ ജനറല്‍, ജനറല്‍ കൗണ്‍സിലര്‍, നോവിസ് മിസ്ട്രസ്, സുപ്പീരിയര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുള്ള സിസ്റ്റര്‍ കടത്തുരുത്തി, കൈപ്പുഴ, കോട്ടയം, പഴുത്തുരുത്ത്, മോനിപ്പള്ളി, കരിത്താസ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. 2015 മുതല്‍ അനുഗ്രഹമഠത്തില്‍ വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നു.

 

Previous Post

കിടങ്ങൂര്‍: സി.ഈദ പുളിക്കത്തൊട്ടിയില്‍ SVM

Next Post

പ്രൊഫ. ബാബു തോമസ് പുഴിക്കുന്നല്‍ നിര്യാതനായി

Total
0
Share
error: Content is protected !!