കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് 29 ന് തുടക്കം

കോട്ടയം: കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് 29 ന് തുടക്കം കുറിക്കുന്നു. ഓശാന ഞായര്‍ മുതല്‍ ആരംഭിക്കുന്ന വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. മാര്‍ച്ച് 29 ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 7 മണിക്ക് ആരംഭിക്കും. ഏപ്രില്‍ 2 പെസഹാ വ്യാഴാഴ്ചത്തെ കാലു കഴുകല്‍ ശുശ്രൂഷ രാവിലെ 6.30 ന് ആരംഭിക്കും തുടര്‍ന്ന് ആരംഭിക്കുന്ന ദിവ്യകാരുണ്യ ആരാധന വൈകിട്ട് 4 മണിക്കു സമാപിക്കും. ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ ഏഴുമണിക്ക് ആരംഭിക്കും. ദുഃഖ ശനിയുടെ ശുശ്രൂഷകള്‍ രാവിലെ 6. 15 നായിരിക്കും. ഈസ്റ്റര്‍ ശുശ്രൂഷകള്‍ രാവിലെ 5.00 മണിയ്ക്കു നടത്തപ്പെടും. ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് 7 മണിക്കും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 30,31 ഏപ്രില്‍ 1 തീയതികളിലായി വൈകുന്നേരം 5.30 മുതല്‍ 8 മണി വരെ നോമ്പുകാല ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ഫാ. സിറില്‍ ജോണ്‍ ഇടമന എസ്.ഡി.ബി ധ്യാന ചിന്തകള്‍പങ്കുവയ്ക്കും. ഏപ്രില്‍ 1, 4 തീയതികളില്‍ രാവിലെ 9 മണിമുതല്‍ 12 മണി വരെയും വൈകിട്ട് 3.00 മണി മുതല്‍ 6.00 മണിവരെയും കുമ്പസാരത്തിനുള്ള അവസരമുണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ തോമസ് ആദോപ്പിള്ളില്‍ അറിയിച്ചു.

 

Previous Post

KCWA ഇടയ്ക്കാട്ട് ഫൊറോന വനിതാ ദിനാഘോഷം

Next Post

കുടുംബ തീര്‍ത്ഥയാത്ര

Total
0
Share
error: Content is protected !!