കെസിഎസ് ഷിക്കാഗോ യുവജനോത്സവം: അനയ മുണ്ടപ്ലാക്കില്‍ കലാതിലകം, നീല്‍ ചെരുവില്‍ കലാപ്രതിഭ

ഷിക്കാഗോ: കെസിഎസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവജനോത്സവം കലാമത്സരങ്ങളുടെ ആവേശത്തില്‍ നിറഞ്ഞ് ശ്രദ്ധേയമായി. മുണ്ടപ്പാക്കല്‍ ടിനോയുടെയും അനുവിന്റെയും മകള്‍ അനയ മുണ്ടപ്ലാക്കില്‍ ‘കലാതിലകം’ പട്ടം കരസ്ഥമാക്കി. ചെരുവില്‍ ലിന്റോയുടെയും ജോസ്മിയുടെയും മകന്‍ നീല്‍ ചെരുവില്‍ ‘കലാപ്രതിഭ’യായി തെരഞ്ഞെടുക്കപ്പെട്ടു.

സൈമണ്‍ മ്യാല്‍ക്കരപുറത്തിന്റെയും ലിഡിയയുടെയും മകള്‍ ലിയോറ മാല്‍ക്കരപുറത്ത്, ഫെബിന്‍ മറ്റത്തിലിന്റെയും ജീനയുടെയും മകന്‍ സാമൂല്‍ മറ്റത്തില്‍ എന്നിവര്‍ ‘റൈസിംഗ് സ്റ്റാര്‍’ പുരസ്‌കാരങ്ങള്‍ നേടി.

2026ലെ യുവജനോത്സവം വിജയകരമായി സംഘടിപ്പിക്കാന്‍ യൂത്ത് ഫെസ്റ്റിവല്‍ കോഓര്‍ഡിനേറ്റര്‍ ജെസ്ലിന്‍ പ്ലാത്താനത്ത്, കെ.സി.എസ് വൈസ് പ്രസിഡന്റ് മാറ്റ് വിലങ്ങാട്ടുശ്ശേരില്‍, ട്രഷറര്‍ ടീന നെടുവാമ്പുഴ, ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറം എന്നിവര്‍ നടത്തിയ പ്രവര്‍ത്തനം ശ്രദ്ധേയമായി.

പരിപാടിയുടെ വിജയത്തിന് പിന്തുണ നല്‍കിയ എല്ലാ ബോര്‍ഡ് അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും കെസിഎസ് എക്സിക്യൂട്ടീവ് നന്ദി രേഖപ്പെടുത്തി.

 

Previous Post

കെ.സി.ഡബ്ള്യു.എ ഉഴവൂര്‍ ഫൊറോന ദൈവകരുണയുടെ ക്ളാസ് സംഘടിപ്പിച്ചു

Next Post

KCS Chicago Youth Festival: Anaya Mundaplackal wins Kalathilakam, Neil Cheruvil named Kalaprathibha

Total
0
Share
error: Content is protected !!