ലോകസമാധാനത്തിനായി കുരിശിന്‍െറ വഴി നടത്തി

കിടങ്ങൂര്‍: ലോകസമാധാനത്തിനാ്യഇ കിടങ്ങൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ നടത്തിയ കുരിശിന്‍്റെ വഴി ഭക്തിസാന്ദ്രമായി . ലിയോ പാപ്പായുടെ ആഹ്വാനം ഏറ്റെടുത്തും വിവിധ രാജ്യങ്ങളിലായി കഴിയുന്ന സഹോദരങ്ങളുടെ സംരക്ഷണം അഭ്യര്‍ത്ഥിച്ചുമാണ് മാര്‍ച്ച് 14 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കൂടല്ലൂര്‍ പള്ളിയില്‍നിന്ന് കിടങ്ങൂര്‍ ഫൊറോന പള്ളിയിലേക്ക് കുരിശിന്‍്റെ വഴി നടത്തിയത്. കെ.സി.ഡബ്ള്യു.എയുടെ നേതൃത്വത്തിലും കെ.സി.സി., കെ.സി.വൈ.എല്‍ സംഘടനകളുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്. ഫൊറോനയിലെ എട്ട് പള്ളികളില്‍നിന്നായി ആയിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു.

കൂടല്ലൂര്‍ പള്ളി വികാരി ഫാ. ജോസ് പുത്രക്കയിലിന്‍്റെ പ്രാര്‍ത്ഥനയോടെയാണ് കുരിശിന്‍്റെ വഴി ആരംഭിച്ചത്. വൈകുന്നേരം 7 മണിയോടെ കിടങ്ങൂരിലത്തെിയപ്പോള്‍ ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപറന്പില്‍ ആശീര്‍വാദം നല്‍കി വിശ്വാസികളെ അനുഗ്രഹിച്ചു. ഫൊറോനയിലെ മുഴുവന്‍ വൈദികരും കന്യാസ്ത്രീകളും പങ്കെടുത്ത ചടങ്ങില്‍ ഫാ. ബിബിന്‍ കണ്ടോത്ത് സന്ദേശം നല്‍കി.ഫാ. ജോര്‍ജ് പുതുപ്പറന്പില്‍ നന്ദി പറഞ്ഞു.

Previous Post

ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര കര്‍മ്മങ്ങള്‍

Next Post

‘കാന്‍സറിനെതിരെ’ അവബോധ ശില്പശാലയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!