ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര കര്‍മ്മങ്ങള്‍

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ ഈ വര്‍ഷത്തെ (2026) വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ സമയക്രമം അറിയിച്ചു. യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും തിരുവുത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധവാര ചടങ്ങുകളിലേക്ക് വികാരി ഫാ. എബ്രഹാം മുത്തോലത്തും അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിലും വിശ്വാസികളെ സ്വാഗതം ചെയ്തു.

തിരുക്കര്‍മ്മങ്ങളുടെ സമയക്രമം

ഓശാന ഞായര്‍ (മാര്‍ച്ച് 29): വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓശാന ഞായറാഴ്ച രാവിലെ 7:30-ന് മലയാളത്തില്‍ വിശുദ്ധ കുര്‍ബാനയും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. രാവിലെ 10:30-ന് ഇംഗ്ലീഷിലും വൈകുന്നേരം 7:30-ന് മലയാളത്തിലും വിശുദ്ധ കുര്‍ബാനയും കുരുത്തോല വിതരണവും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപത വികാരി ജനറാല്‍ ഫാ. തോമസ് ആനിമൂട്ടില്‍, വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

പെസഹാ വ്യാഴം (ഏപ്രില്‍ 2): വിശുദ്ധ കുര്‍ബാനയുടെയും പൗരോഹിത്യത്തിന്റെയും സ്ഥാപനത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച വൈകുന്നേരം 5:00-ന് ഇംഗ്ലീഷിലും 7:00-ന് മലയാളത്തിലും തിരുക്കര്‍മ്മങ്ങള്‍ നടക്കും. തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി ക്രിസ്തുവിനെ അനുകരിച്ച് കാലുകഴുകല്‍ ശുശ്രൂഷയും ഉണ്ടായിരിക്കും.

പീഡാനുഭവ വെള്ളി (ഏപ്രില്‍ 3): ദുഃഖവെള്ളിയാഴ്ച രാവിലെ 9:30-ന് ഇംഗ്ലീഷില്‍ പീഡാനുഭവ വായനയും തിരുക്കര്‍മ്മങ്ങളും നടക്കും. വൈകുന്നേരം 5:45-ന് മലയാളത്തില്‍ കുരിശിന്റെ വഴിയും തുടര്‍ന്ന് 7:00-ന് പീഡാനുഭവ വെള്ളി ശുശ്രൂഷകളും ഉണ്ടായിരിക്കും.

വിശുദ്ധ ശനി (ഏപ്രില്‍ 4): ശനിയാഴ്ച രാവിലെ 9:30-ന് മലയാളത്തില്‍ വിശുദ്ധ കുര്‍ബാനയും തിരുക്കര്‍മ്മങ്ങളും നടക്കും. വിശുദ്ധ ജലം മെഴുകുതിരികള്‍ എന്നിവയുടെ വെഞ്ചരിപ്പും ജ്ഞാനസ്‌നാനവ്രത നവീകരണവും നടത്തെപ്പെടുന്നതാണ്.

ഈസ്റ്റര്‍ വിജില്‍ ശുശ്രൂഷകള്‍ ശനിയാഴ്ച വൈകുന്നേരം 5:00-ന് ഇംഗ്ലീഷിലും 7:00-ന് മലയാളത്തിലും ആരംഭിക്കും.

ഈസ്റ്റര്‍ ഞായര്‍ (ഏപ്രില്‍ 5): യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ സന്തോഷം പങ്കുവെക്കുന്ന ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 9:00-ന് മലയാളത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

പാരിഷ് കൗണ്‍സിലിന്റെയും പാരിഷ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജി മരങ്ങാട്ടില്‍, ജെയിംസ് വടക്കേപ്പറമ്പില്‍, സാബു കറുകപ്പറമ്പില്‍, നിതിന്‍ വട്ടമറ്റത്തില്‍, ജോസ് പുളിക്കത്തൊട്ടിയില്‍, സിസ്റ്റര്‍. റെജി എസ്.ജെ.സി. എന്നിവരുടെയും നേതൃത്വത്തില്‍ ധ്യാനത്തിന്റെയും, വിശുദ്ധവാര കര്‍മങ്ങളുടെയും എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു

ഈ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് smkchouston.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ബിബി തെക്കനാട്ട്

 

Previous Post

Boosting the Brain: Simple Ways to Awaken Your Inner Potential

Total
0
Share
error: Content is protected !!