ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു മാസ്സ്

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കണ്ണൂര്‍ജില്ലാ വനിതാശിശുവികസന സമിതിയുമായി സഹകരിച്ച് കണ്ണൂര്‍ ജില്ലയിലെ കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ 13-ാം വാര്‍ഡ് ചന്ദ്രോത്ത് അങ്കണ്‍വാടി പരിധിയിലുള്ള ആദിവാസികള്‍ക്കുവേണ്ടി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചന്ദ്രോത്ത് അങ്കണ്‍വാടി വര്‍ക്കര്‍ സാലി ജോസഫ് സ്വാഗതം പറഞ്ഞു, കോളയാട് ഗ്രാമപഞ്ചായത്ത് വര്‍ഡ്‌മെമ്പര്‍ അന്ന ജോളി അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ. കെ. സി ക്ലാസ് നയിച്ചു. ശൈശവ വിവാഹ നിരോധന നിയമം (ജൃീവശയശശേീി ീള ഇവശഹറ ങമൃൃശമഴല അര േ2006), ലൈംഗീക കുറ്റക്യത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം(ജഛഇടഛ അര േ2012)എന്നിവയെക്കുറിച്ചും വിശദമായി ക്ലാസ്സില്‍ പറയുകയുണ്ടായി. അങ്കണ്‍വാടി ണലഹളമൃല ഇീാാശേേലല ങലായലൃ രാമചന്ദ്രന്‍. എ നന്ദി പറഞ്ഞു.

 

Previous Post

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ യുവജന ധ്യാനം മാര്‍ച്ച് 29ന്

Next Post

ഡല്‍ഹി ക്നാനായ വിമണ്‍സ് അസോസിയേഷന്‍ വനിതാദിനം ആഘോഷിച്ചു

Total
0
Share
error: Content is protected !!