കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്പമെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതകള്‍ നിത്യ ജീവിതത്തില്‍ നേരിടുന്ന അപകടസാധ്യതകളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചും സെമിനാര്‍ സംഘടിപ്പിച്ചു . സാധാരണ ക്കാരായ വനിതകള്‍ക്ക് പാചകവാതകത്തില്‍ നിന്നും ഉണ്ടാകുന്ന അപകട സാധ്യതകളക്കുറിച്ചും അവയ്ക്കുള്ള സുരക്ഷ മാര്‍ഗങ്ങളെക്കുറിച്ചും വൈദ്യുതിയുടെ അപകട രഹിത ഉപയോഗത്തെ ക്കുറിച്ചും നിത്യ ജീവിതത്തില്‍ വേണ്ടിവരുന്ന പ്രാഥമിക ശുശ്രുഷകളെക്കുറിച്ചും അവബോധം നല്‍കുക എന്നതാണ് ഈ പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്. എന്‍ ആര് സിറ്റി സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്ന യോഗം എന്‍ ആര് സിറ്റി ഗ്രാമ വികസന സമിതി പ്രസിഡന്റ് ഫാ. ഷെറിന് കുരിക്കിലേട്ട് ഉദ്ഘാടനം ചെയ്തു. രാജാക്കാട് ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ മാരായ ആദര്‍ശ് എം എം, മനു കുമാര്‍ എന്നിവര്‍ പ്രയോഗിക പരിശീലനം നല്കി. അനിമേറ്റര്‍ ജിബി ബേബി സ്വാശ്രയ സംഘ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.





