ക്‌നാനായ റീജിയന്‍ വിവാഹ ഒരുക്ക കോഴ്‌സ് സമാപിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സിറോമലബാര്‍ രൂപതയിലെ ക്‌നാനായ റീജിയന്റെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക കോഴ്‌സ് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വച്ച് മാര്‍ച്ച് മാസം 6 മുതല്‍ 8 വരെ തീയതികളില്‍ നടത്തപ്പെട്ടു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും നിരവധി യുവതീ യുവാക്കള്‍ ഈ കോഴ്‌സില്‍ പങ്കെടുത്തു.

ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാല്‍, മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി വികാരി ഫാ. സിജു മുടക്കോടില്‍, ഫാ. ബിപി തറയില്‍, ഫാമിലി കമ്മിഷന്‍ കോഓര്‍ഡിനേറ്റര്‍ ടോണി പുല്ലാപ്പള്ളില്‍, ബെന്നി കാഞ്ഞിരപ്പാറ, ജയ കുളങ്ങര, അജിമോള്‍ പുത്തന്‍പുരയില്‍, ആന്‍സി ചേലക്കല്‍, ഷിബു & നിമിഷ കളത്തികൊട്ടില്‍, ലിനു പടിക്കപ്പറമ്പില്‍, സിനു സുനില്‍ കണ്ണാരത്തില്‍ തുടങ്ങിയവര്‍ വൈവാഹിക ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങളെ കുറിച്ച് ക്ലാസുകള്‍ എടുത്തു. തങ്ങള്‍ ആരംഭിക്കുവാന്‍ പോകുന്ന കുടുംബ ജീവിതവിജയത്തിന് ഈ കോഴ്‌സിലൂടെ നേടിയ അറിവുകള്‍ ഒരു മുതല്‍ കൂട്ടായിരുക്കും എന്ന് പങ്കെടുത്ത യുവജനങ്ങള്‍ അഭിപ്രായപ്പെട്ടു.

വികാരി ജനറല്‍ ഫാ. തോമസ് മുളവനാല്‍ സമാപന കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. യുവജനങ്ങളെ പ്രതിനിധീകരിച്ച് നീല്‍ എടാട്ട്, തുഷാര കൊരട്ടിയില്‍ എന്നിവര്‍ സംസാരിച്ചു. മൂന്നു ദിവസത്തെ ഈ ക്യാമ്പിന്റെ വിജയത്തിനായി അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, സി. ശാലോം, സി. സില്‍വേറിയസ്, കൈക്കാരന്മാരായ സേവ്യര്‍ നടുപറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി,
ഫെലിക്‌സ് പാലകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റോയി ചേലമലയില്‍

 

Previous Post

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ വനിതാദിനാചരണം സംഘടിപ്പിച്ചു

Next Post

Knanaya Region Marriage Preparation Course Concludes

Total
0
Share
error: Content is protected !!