ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 19 മുതല്‍

ഹ്യൂസ്റ്റണ്‍: വിശുദ്ധ വാരത്തോടനുബന്ധിച്ച് ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന കുടുംബ നവീകരണ വാര്‍ഷിക ധ്യാനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2026 മാര്‍ച്ച് 19 വ്യാഴാഴ്ച മുതല്‍ 22 ഞായറാഴ്ച വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമാത്രയുടെ നേതൃത്വത്തിലുള്ള ‘ടീം ഷെക്കെയ്ന’യാണ് ഇത്തവണ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

വിശ്വാസികള്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനും ആത്മീയ നവീകരണത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ഈ വര്‍ഷത്തെ ധ്യാനം വിശ്വാസികള്‍ക്ക് വലിയൊരു അനുഗ്രഹമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ധ്യാനദിവസങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ കുമ്പസാരത്തിനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.

ധ്യാന സമയം:

മാര്‍ച്ച് 19 വ്യാഴം: വൈകുന്നേരം 6:00 മുതല്‍ രാത്രി 9:00 വരെ.

മാര്‍ച്ച് 20 വെള്ളി: ഉച്ചകഴിഞ്ഞ് 3:00 മുതല്‍ രാത്രി 9:00 വരെ.

മാര്‍ച്ച് 21 ശനി: രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:00 വരെ.

മാര്‍ച്ച് 22 ഞായര്‍: രാവിലെ 10:30 മുതല്‍ വൈകുന്നേരം 6:00 വരെ.

യുവജനങ്ങള്‍ക്കായി ഇംഗ്ലീഷ് ധ്യാനം മുതിര്‍ന്നവര്‍ക്കൊപ്പം തന്നെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ആത്മീയ വളര്‍ച്ച ലക്ഷ്യമിട്ട് മാര്‍ച്ച് 21, 22 (ശനി, ഞായര്‍) ദിവസങ്ങളില്‍ പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട്. 5-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ഇംഗ്ലീഷിലാണ് ഈ സെഷനുകള്‍ നടക്കുക.

പരിപാവനമായ നോമ്പുകാലത്ത് വചനപ്രഘോഷണം, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന എന്നിവയിലൂടെ ദാമ്പത്യ ദൃഢതയ്ക്കും കുടുംബ സമാധാനത്തിനും ഊന്നല്‍ നല്‍കുന്ന ക്ലാസ്സുകളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ അറിയിച്ചു.

ബിബി തെക്കനാട്ട്

 

Previous Post

മാസ്സ് വനിതാ ദിനാഘോഷം നടത്തി

Next Post

Family Renewal Retreat at St. Mary’s Knanaya Church, Houston from March 19

Total
0
Share
error: Content is protected !!