മിയാമി ക്‌നാനായ അസോസിയേഷന്റെ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫ് ഉജ്ജ്വലമായി

മിയാമി: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ട കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫും പുതു വത്സരാഘോഷവും ശ്രദ്ധേയമായി. ജിസ്‌മോന്‍ പടിയാനിക്കലിന്റെ നേത്യത്വത്തില്‍ പ്രാര്‍ത്ഥനാഗീതം പാടി ക്കൊണ്ട് സമ്മേളനത്തിന് തുടക്കംകുറിച്ചു. സെക്രട്ടറി മഞ്ജു വെളിയന്തറയില്‍ എം.സി.യായിരുന്നു. സമ്മേ ളനത്തില്‍ കെ.സി.എ.എസ്.എഫ്. പ്രസിഡന്റ് എബി തെക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു. 16-ാമത് കെ.സി. സി.എന്‍.എ. കണ്‍വന്‍ഷന്റെ ആതിഥേയത്വം വഹിക്കുവാന്‍ കഴിയുന്നതില്‍ മിയാമിയിലെ ക്‌നാനായ സമു ഹത്തിന് അഭിമാനമുണ്ടെന്ന് പ്രസിഡന്റ് എബി അദ്ധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കെ.സി.സി.എന്‍. എ. പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി.സി. എന്‍.എ. കണ്‍വന്‍ഷന്‍ ഒരു ചരിത്രസംഭവമാക്കി മാറ്റുവാന്‍ എല്ലാ സമുദായ അംഗങ്ങളുടെയും സഹായ സഹകരണങ്ങള്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കെ.സി.സി.എന്‍.എ. മുന്‍ പ്രസിഡന്റ് ജോര്‍ജ് & ജിജി നെല്ലാമറ്റം, സിബി & ഷീന ചാണാശ്ശേരി എന്നി വരില്‍നിന്നും മെഗാസ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചുകൊണ്ട് കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ കണ്‍വന്‍ഷന്‍ കിക്കോഫ് ചെയ്തു. മിയാമി ക്‌നാനായ അസോസിയേഷന്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ കിക്കോഫ് പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ജോര്‍ജ് നെല്ലാമറ്റം ആശംസാപ്രസംഗത്തില്‍ പറഞ്ഞു. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ സിബി ചാണാശ്ശേരില്‍ ആഗസ്റ്റ് 6 മുതല്‍ 10 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷനെക്കുറിച്ചുള്ള വിശദീക രണം നല്‍കുകയുണ്ടായി. മിയാമി യൂണിറ്റില്‍നിന്നും കണ്‍വന്‍ഷനിലേക്ക് നിരവധി കുടുംബങ്ങള്‍ രജി സ്റ്റര്‍ ചെയ്തു. കെ.സി.സി.എന്‍.എ. ആര്‍.വി.പി. അരുണ്‍ പൗവത്തില്‍ ഏവര്‍ക്കും സ്വാഗതവും കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍ നിക്സണ്‍ പ്രാലേല്‍ കൃതജ്ഞതയും പറഞ്ഞു. കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായ സഞ്ജയ് നടുപ്പറമ്പില്‍, റോജി കണിയാംപറമ്പില്‍, മനോജ് താനത്ത്, കെ.സി.എ.എസ്.എഫ്. വൈസ് പ്രസിഡന്റ് രാജന്‍ പടവത്തില്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഭാരവാഹികളായ റോഷനി കണിയാംപറമ്പില്‍, സിമി താനത്ത്, സിംല കൂവപ്ലാക്കല്‍, ദീപു കണ്ടാരപ്പള്ളില്‍ എന്നിവര്‍ സമ്മേളന ത്തിന് നേതൃത്വം നല്‍കി.

കിഡ്ക്ലബ്, കെ.സി.വൈ.എല്‍., വുമണ്‍ഫോറം എന്നിവരുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ഏബല്‍ കൂവപ്ലാക്കല്‍, മിലന്‍ താനത്ത് എന്നിവര്‍ എം.സി. മാരായിരുന്നു. കെ.സി.സി.എന്‍.എ.ക്കും, മറ്റ് സംഘടനകള്‍ക്കും നല്‍കിക്കൊണ്ടിരിക്കുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്ത നത്തെ മാനിച്ചുകൊണ്ട് ജെയിംസ് ഇല്ലിക്കലിനെ കെ.സി.എ.എസ്.എഫ്. പ്രസിഡന്റ് എബി തെക്കനാട്ട് പൊന്നാട അണിയിച്ചു. സുദീര്‍ഘമായ അമേരിക്കന്‍ ജീവിതത്തിനുശേഷം താല്‍ക്കാലികമായി നാട്ടിലേക്ക് മടങ്ങുന്ന ചിന്നപ്പന്‍ തേക്കുംകാട്ടില്‍, എബ്രഹാം സാര്‍ & എത്സമ്മ പതിപ്പള്ളില്‍ എന്നിവരെയും ആദരസൂ ചകമായി എബി തെക്കനാട്ട് പൊന്നാട അണിയിച്ചു. എസ്.എ.റ്റി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാ ക്കിയ അലക്‌സ് കൂവപ്ലാക്കല്‍, ജറോണ്‍ വണ്ടന്നൂര്‍ എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്മസ് ട്രീ മത്സരത്തില്‍ വിജയികളായ മെബിന്‍ & അഞ്ജിത തടത്തില്‍, എബി & ലിനി കണിയാംപാറ, അരുണ്‍ & രമ്യ പൗവത്തില്‍, എബി & ജോസിനി വെള്ളിയാന്‍, ദീപു & നിഖിത കണ്ടാരപ്പള്ളില്‍ എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ജെയ്‌മോന്‍ വെളിയന്തറയില്‍, കുഞ്ഞുമോന്‍ കൂവപ്ലാക്കല്‍, ജയ്സണ്‍ തേക്കുംകാട്ടില്‍, ഷിനു പള്ളിപ്പറമ്പില്‍, സിന്ധു തെക്കനാട്ട്, എബ്രഹാം പുതിയടത്തുശ്ശേരില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷിന്‍സി മാണി യുടെ സ്‌നേഹവിരുന്നോടുകൂടി സമ്മേളനത്തിന് തിരശ്ശീല വീണു.

റിപ്പോര്‍ട്ട്: മെബിന്‍ തടത്തില്‍ (PRO)

 

Previous Post

ഉഴവൂര്‍ കോളേജില്‍ Quaesitio ’26 – അന്തര്‍ദേശിയ കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്തു

Next Post

KCCNA Convention Kickoff Hosted by Miami Knanaya Association Held in a Grand Manner

Total
0
Share
error: Content is protected !!