സ്ത്രീശാക്തീകരണം-ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കണ്ണൂര്‍ജില്ലാ വനിതാശിശുവികസന സമിതിയുമായി സഹകരിച്ച് കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് കുനിത്തല അങ്കണ്‍വാടിയില്‍ വച്ച് സ്ത്രീകള്‍ക്കുവേണ്ടി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അങ്കണ്‍വാടി വര്‍ക്കര്‍ അഭിലാഷ. സി. കെ സ്വാഗതം പറഞ്ഞു, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. രജീഷ്. കെ. എ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ്‌മെമ്പര്‍ യമുന. സി ആശംസയര്‍പ്പിച്ചു സംസാരിച്ചു, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ. കെ. സി ക്ലാസ് നയിച്ചു. ഏലിറലൃ ചലൗൃേമഹ ജമൃമിശേിഴ, ലിംഗസമത്വം എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ക്ലാസ്സില്‍ പറയുകയുണ്ടായി. ആശാവര്‍ക്കര്‍ ചന്ദ്രമതി. കെ. എ നന്ദി പറഞ്ഞു.

 

 

Previous Post

കല്ലറ: വാക്കേപ്പറമ്പില്‍ മേരി ഫിലിപ്പ്

Next Post

നീണ്ടൂര്‍: ഓണംതുരുത്ത് പോങ്ങാന പി.സി തോമസ്

Total
0
Share
error: Content is protected !!