കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സി. ലിയ SVM (60) നിര്യാതയായി. കുറുപ്പന്തറ ഇടവക, കമ്മാപറമ്പില്‍ പരേതരായ ചാക്കോ – അന്നമ്മ ദമ്പതികളുടെ മകളാണ്. തോമസ്, ജേക്കബ്, മേരി പരേതയായ ഏലിയാമ്മ എന്നിവര്‍ സഹോദരങ്ങളാണ്.
അധ്യാപികയായിരുന്ന സിസ്റ്റര്‍, കല്ലിശ്ശേരി, ബൈസണ്‍വാലി, കൂടല്ലൂര്‍, പറമ്പഞ്ചേരി, റാണിപുരം, തിരുബാല നഗര്‍, നട്ടാശ്ശേരി, മ്രാല, പാലത്തുരുത്ത്, പുന്നത്തുറ, കുമരകം, പാച്ചിറ എന്നിവിട ങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
മൃതദേഹം 30-12-2025, ചൊവ്വാഴ്ച രാവിലെ 8.30 ന് കിടങ്ങൂര്‍ മോര്‍ച്ചറിയില്‍ നിന്നെടുത്ത് 9. 30 ന് നട്ടാശ്ശേരി നസ്രത്ത് വിസിറ്റേഷന്‍ കോണ്‍വെന്റില്‍ കൊണ്ടുവരികയും ഉച്ചകഴിഞ്ഞു 2. 30 ന് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് തിരുഹൃദയക്കുന്ന് ആശ്രമ ദൈവാലയത്തില്‍ വി. കുര്‍ബാനയും, അതേതുടര്‍ന്ന് അഭി. മൂലക്കാട്ട് പിതാവിന്റെ കാര്‍മികത്വത്തില്‍ സമാപന ശുശ്രൂഷകളും നടത്തപ്പെടുന്നു.





