ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ഇടവകാംഗവും ഗായകസംഗത്തിന് പതിനഞ്ചോളം വര്‍ഷങ്ങള്‍ നേതൃത്വം കൊടുക്കുകയും ചെയ്ത അനില്‍ മറ്റത്തിക്കുന്നേലിനെ ഇടവക ആദരിച്ചു. ഈ അടുത്തകാലത്തായി രചനയും സംഗീതവും നല്‍കികൊണ്ട് മികച്ച ഗാനങ്ങള്‍ ചിക്കാഗോയിലെ ഗായകര്‍ക്ക് അവസരം നല്‍കികൊണ്ട് പുറത്തിറക്കിയത് പരിഗണിച്ചാണ് ആദരം നല്‍കിയത്. ഇടവകയുടെ കരോള്‍ ആഘോഷ വേദിയില്‍ വച്ച് വികാരി ഫാ. സിജു മുടക്കോടില്‍ അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര എന്നിവര്‍ പൊന്നാടയണിയിക്കുകയും കൈക്കാരന്മാരെ പ്രതിനിധീകരിച്ച് സാബു കട്ടപ്പുറം ബൊക്കെ സമ്മാനിക്കുകയും ചെയ്യുകയായിരുന്നു. ഓഗസ്റ്റ് മാസത്തില്‍ ഇദംപ്രഥമമായി ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടവകയ്ക്ക് വേണ്ടി ‘അണയാം ദൈവജനമേ’ എന്ന ഗാനം രചനയും സംഗീതവും നല്കി പുറത്തിറക്കികൊണ്ടാണ് ഗാന നിര്‍മ്മാണ രംഗത്തേക്ക് അനില്‍ മറ്റത്തിക്കുന്നേല്‍ ചുവടുവച്ചത്. തുടര്‍ന്ന് ക്രിസ്തുമസ് കരോളിനായി പുറത്തിറക്കിയ ‘ഉണ്ണിയേശുവെ കാണാന്‍ ‘ എന്ന ഹിറ്റ് ഗാനം പൂര്‍ണ്ണമായും ചിക്കാഗോയിലെ തന്നെ ഗായകരെ ഉള്‍പ്പെടുത്തിക്കൊണ്ട് പുറത്തിറക്കുകയും ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് പിറവിതിരുനാള്‍ തിരുക്കര്‍മ്മങ്ങളുടെ ഭാഗമായ രണ്ടു ഗാനങ്ങള്‍ കൂടി ഈ സീസണില്‍ തന്നെ പുറത്തിറിക്കിശ്രദ്ധ നേടിയിരുന്നു. വോയിസ് ഓഫ് ആഡം എന്ന ജനപ്രീയ യൂട്യൂബ് ചാനലിന്റെ ഭാഗമായാണ് ഗാനങ്ങള്‍ പുറത്തിറിക്കികൊണ്ടിരിക്കുന്നത്. ഗാന ശുശ്രൂഷാ രംഗത്ത് അനില്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ ഏറെ നന്ദിയോടെ സ്മരിക്കുന്നതായി ഫാ. സിജു മുടക്കോടില്‍ അറിയിച്ചു. നിരവധി സംഗീത ആല്‍ബങ്ങള്‍ ചിക്കാഗോയില്‍ നിന്നും പുറത്തിറങ്ങാറുണ്ട് എങ്കിലും ആദ്യമായാണ് ചിക്കാഗോയിലെ ഗായകര്‍ക്ക് അവസരം നല്‍കുന്നതിന് മുന്‍ഗണന നല്കുന്നവിധത്തില് ഗാനങ്ങള്‍ പുറത്തിറക്കുന്നത് എന്നും, ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിക്കുന്ന അനില്‍ മറ്റത്തിക്കുന്നേലിന് നന്ദി അറിയിക്കുന്നതായും സെന്റ് മേരീസ് ഗായകസംഘത്തിന് നേതൃത്വം നല്കുന്ന ജോബി പണയപറംബില് അറിയിച്ചു.






