ചിക്കാഗോ സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ ‘ഗ്ലോറിയ 2025’ വര്‍ണ്ണശബളമായി

ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ മതബോധനസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ക്രിസ്തുമസ് കരോള്‍ സംഘടിപ്പിക്കപ്പെട്ടു. ഡിസംബര്‍ 21 ഞായറായഴ്ച, മതബോധന സ്‌കൂളിലെ എല്ലാ ഡിവിഷനുകളിലെയും കുട്ടികളെ സ്റ്റേജില്‍ അണിനിരത്തികൊണ്ട് നടത്തപ്പെട്ട ആഘോഷങ്ങള്‍ ക്രിസ്തുമസിന്റെ ചൈതന്യവും സന്തോഷവും പങ്കുവെയ്ക്കത്തക്ക രീതിയിലാണ് നടത്തപ്പെട്ടത്. ജോബി പണയപറമ്പിലിന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് ഗായക സംഘത്തിന്റെ കരോള്‍ ഗാനങ്ങളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വികാരി ഫാ. സിജു മുടക്കോടിയിലിന്റെ പ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ക്ക് ഔപചാരികമായ തുടക്കം ലഭിച്ചു. പഴയകാല കരോള്‍ ഗാനങ്ങള്‍ കൂട്ടിയിണക്കികൊണ്ട് ഗായക സംഘം അവതരിപ്പിച്ച ചെയിന്‍ കരോള്‍ ഗാനാലാപനം ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് മതബോധന സ്‌കൂളിലെ പ്രീ കെ മുതല്‍ ഒന്‍പതാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ സ്റ്റേജില്‍ കരോള്‍ ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു. മതബോധനസ്‌കൂള്‍ ഡയറക്ടര്‍ സജി പുതൃക്കയിലിന്റെയും അസി. ഡയറക്ടര്‍ മനീഷ് കൈമൂലയിലിന്റെയും നേതൃത്വത്തില്‍ അധ്യാപകര്‍ പരിപാടികള്‍ നിയന്ത്രിച്ചു. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര നന്ദി പ്രകാശനം നടത്തി. ഇടവകയുടെ കരോള്‍ കോര്‍ഡിനേറ്റര്‍മാരായ നവീന്‍ കണിയാംപറമ്പില്‍, ജെസ്ലിന്‍ പ്ലാത്തോട്ടത്തില്‍, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, സിസ്റ്റര്‍ ഷാലോം എന്നിവര്‍ സജ്ജീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സ്‌നേഹവിരുന്നോടെയാണ് ആഘോഷങ്ങള്‍ സമാപിച്ചത്.

റിപ്പോര്‍ട്ട് : അനില്‍ മറ്റത്തിക്കുന്നേല്‍

 

 

Previous Post

മിഷന്‍ലീഗ്, തിരുബാലസഖ്യം, ക്രിസ്തുമസ് ആഘോഷം

Next Post

Christmas Carol “Gloria 2025” Celebrated Colorfully at Chicago St. Mary’s

Total
0
Share
error: Content is protected !!