കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ്സ് മിഷന് ഹോസ്പിറ്റലില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടത്തി. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് സന്ദേശ റാലിയും സംഘടിപ്പിച്ചു. ആശുപത്രി കവാടത്തില്‍ നിന്നാരംഭിച്ച ക്രിസ്മസ് സന്ദേശ റാലി കിടങ്ങൂര്‍ എസ്.ഐ. കെ. കെ. കുര്യന് ഫ്ളാഗ് ഓഫ് ചെയ്തു. റിട്ടയര്‍ഡ് അധ്യാപകന് ടോമി ക്രിസ്മസ് സന്ദേശം നല്കി. റാലി കിടങ്ങൂര്‍ ടൗണിലുടനീളം സഞ്ചരിച്ചതു പങ്കെടുത്തവര്‍ക്കും നാട്ടുകാര്‍ക്കും വ്യത്യസ്തമായ ഒരു അനുഭവമായി മാറി. ഹോസ്പിറ്റല്‍ ചാപ്ളയ്ന്‍ ഫാ. ജോസ് കടവില്‍ചിറയില്‍ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒൗപചാരിക തുടക്കം കുറിച്ചു. ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളിലെ സ്റ്റാഫ് അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറവും ആവേശവും പകര്‍ന്നു. ഗ
ലിറ്റില്‍ ലൂര്‍ദ്സ് ഹോസ്പിറ്റലില്‍ ക്രിസ്മസ് ആഘോഷം





