ക്രിസ്മസ് ആഘോഷവും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് ആദരവും നല്‍കി

ചുള്ളിക്കര: KCWA രാജപുരംഫോറോനാ യുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷവും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് ആദരവും നല്‍കി. ചുള്ളിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആഘോഷത്തില്‍ കരോള്‍ ഗാന മത്സരവും പാപ്പാ മത്സരവും നടത്തപ്പെട്ടു. അതോടൊപ്പം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാജപുരം ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്ന് വിജയിച്ച സിനു കുര്യാക്കോസ് , സൈമണ്‍ മണ്ണുര്‍, ആന്‍സി ജോസഫ്, മിനി ഫിലിപ്പ്, ലിറ്റി ജോസ്, സനിത ജോസഫ്, ലീമ മനോജ് എന്നിവരെ ആദരിച്ചു. ഫൊറോന ചാപ്ലിന്‍ ഫാ.ജോബിന്‍ പ്ലാച്ചേരി പുറത്ത്, ചുള്ളിക്കര പള്ളി വികാരി ഫാ. റോജി മുകളേല്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരോടൊപ്പം KCWA അംഗങ്ങളും പങ്കെടുത്തു . പ്രവര്‍ത്തനങ്ങള്‍ക്ക് ഫൊറോന പ്രസിഡന്റ് പെണ്ണമ്മ ജെയിംസ് സെക്രട്ടറി സിമി ജോഷി, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ഐ മി തുടങ്ങിയവരോടൊപ്പം മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നല്‍കി.

 

Previous Post

സ്റ്റീഫന്‍ നാമധാരികളുടെ സംഗമം

Next Post

Life Musings – Enlightened Quotes That Shape Life.

Total
0
Share
error: Content is protected !!