ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തപ്പെട്ടു

ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്‍ വുമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വസന്തകുഞ്ച് നിര്‍മ്മല്‍ ജ്യോതി കോണ്‍വെന്റ് ഹാളില്‍ വച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തപ്പെട്ടു.  ഡി.കെ.സി.എം ചാപ്ലിയന്‍ ഫാദര്‍ സുനില്‍ പാറയ്ക്കല്‍ ക്രിസ്മസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡി.കെ.സി.എം പ്രസിഡന്റ് റെജിമോന്‍ കെ ജോസഫ് ആശംസകള്‍ അറിയിച്ച് സംസാരിച്ചു. വുമണ്‍ അസോസിയേഷന്‍ പ്രസിഡന്റ് അജിമോള്‍ ജില്‍സ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വുമണ്‍സ് അസോസിയേഷന്‍ ചാപ്ലിയന്‍ ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍ സിസ്റ്റര്‍ അഡൈ്വസര്‍ സാന്‍ഡ എസ് വി എം, ഫാ.സാമുവല്‍ ആനമൂട്ടില്‍,സിസ്റ്റേഴ്‌സ്, വുമണ്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കൂടാതെ തന്നെ പ്രസ്തുത പ്രോഗ്രാമില്‍ നടത്തപ്പെട്ട കരോള്‍ സിംഗിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം ഹരിനഗര്‍ യൂണിറ്റും രണ്ടാം സ്ഥാനം ദില്‍ഷാദ് ഗാര്‍ഡന്‍ യൂണിറ്റും മൂന്നാം സ്ഥാനം എ വി നഗര്‍ യൂണിറ്റും കരസ്ഥമാക്കി.

 

Previous Post

ഏറ്റുമാനൂര്‍ ഇടവകയില്‍ ”ബാരെക്‌മോര്‍ ഫെല്ലോഷിപ്” കൂട്ടായ്മ

Next Post

കോട്ടയം: മലപ്പുറം ചുള്ളിയോട് മുകളേല്‍ ലീലാമ്മ മാത്യു

Total
0
Share
error: Content is protected !!