ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജ് പൂര്‍വവിദ്യാര്‍ഥി സംഗമം

ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജ് പൂര്‍വവിദ്യാര്‍ഥി സംഗമം അല്‍മാസ് 2025 മാണി സി കാപ്പന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആദ്യ 10 വര്‍ഷ കാലയളവിലെ വിദ്യാര്‍ത്ഥികളെയും രാഷ്ട്രിയ സാമൂഹിക രംഗത്തെ പ്രമുഖരേയും ആദരിച്ചു. മോന്‍സ് ജോസഫ് എം എല്‍ എ, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ്, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ്  ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, സെക്രട്ടറി പ്രൊഫ. ബിജു തോമസ്, ട്രഷറര്‍ പ്രൊഫ. അഭിഷേക് തോമസ്, വൈസ് പ്രസിഡന്റ് കേണല്‍ വെങ്കിട്ട് ആചാരി, ബര്‍സാര്‍ ഫാ. എബിന്‍ എറപ്പുറത്ത്, മുന്‍ പ്രിന്‍സിപ്പല്‍മാരായ പ്രൊഫ ജോസഫ് ജോര്‍ജ് കാനാട്ട്, പ്രൊഫ. വി പി തോമസ്‌കുട്ടി, ഡോ. ഫ്രാന്‍സിസ് സിറിയെക് എന്നിവര്‍ സംസാരിച്ചു. പുതിയ സംഘടന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ഫ്രാന്‍സിസ് കിഴക്കേക്കുറ്റിനെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുത്തു.

 

Previous Post

ബൈബിള്‍ സണ്‍ഡേയില്‍ ബൈബിള്‍ വായന മത്സരം നടത്തി കെ സി വൈ എല്‍ കൈപ്പുഴ യൂണിറ്റ്

Next Post

ഏറ്റുമാനൂര്‍ ഇടവകയില്‍ ”ബാരെക്‌മോര്‍ ഫെല്ലോഷിപ്” കൂട്ടായ്മ

Total
0
Share
error: Content is protected !!