തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്നാനായ തിളക്കം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം അതിരൂപതാംഗങ്ങളായ നിരവധി പേര്‍ വിവിധ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിറവം ഇടവകയില്‍ നിന്നാണ് ഏറ്റവും കുടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെട്ടത് ആറു പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലൂസി സണ്ണി കിഴക്കനടിയില്‍, ജിന്‍സി രാജു കീച്ചേരില്‍, ആന്‍സി രാജു പാണാലിക്കല്‍, രമ്യ ബിജോയ്, ജിജോ.കെ മാണി കിഴക്കനടിയില്‍,ജിജി ജോജി ചാരുപ്ളാവില്‍ എന്നിവരാണ് വിജയിച്ചത്.
വെളിയന്നുര്‍ പഞ്ചായത്തിലേക്ക് പുതുവേലി ഇടവകയില്‍ നിന്ന് ജോര്‍ജ് കെ .പീറ്റര്‍ കൊട്ടകൊമ്പില്‍, കുഞ്ഞുമോള്‍ റോയി പെരുനിലത്തില്‍, ജിനി സിജു മുളയാനിക്കല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മാഞ്ഞൂര്‍ പഞ്ചായത്തിലേക്ക് മകുടാലയം ഇടവകയിലെ ലൂക്കോസ് മാക്കിലും ചാമക്കാല ഇടവകയിലെ നിഷ ജെയ്സണ്‍ പെരുംമ്പുഴയും കുറുപ്പന്തറ ഇടവകയിലെ അനി ഏബ്രാഹം പുല്ലാട്ടും കിടങ്ങൂര്‍ പഞ്ചായത്തിലേക്ക് കൂടല്ലുര്‍ ഇടവകയിലെ സിബി സിബി പതിയിലും ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലേക്ക് പയ്യാവൂര്‍ ടൗണ്‍ പള്ളി ഇടവകാംഗം വത്സ വിന്‍സെന്‍റ് കുന്നക്കാട്ടുതടത്തിലും ഉഴവൂര്‍ പഞ്ചയത്തിലേക്ക് ഉഴവൂര്‍ ഇടവകയിലെ സ്മിത ലൂക്കും അയര്‍ക്കുന്നം പഞ്ചായത്തിലേക്ക് നീറിക്കാട് ഇടവകയിലെ ജിജിമോള്‍ ജോസ് കറ്റുവീട്ടിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

jijimol jose

സിബി സിബി

Previous Post

കോമേഴ്സ് ഫെസ്റ്റ് – ലാകാസാ 2025 സമാപിച്ചു

Next Post

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ആദരിച്ചു

Total
0
Share
error: Content is protected !!