കോമേഴ്സ് ഫെസ്റ്റ് – ലാകാസാ 2025 സമാപിച്ചു

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പിജി ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്‌മെന്റ് ഓഫ് കോമേഴ്സ്, മുട്ടുചിറ മാഡ്രിഡ് ഓവര്‍സീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലാ കാസ 2025 ഇന്റര്‍കോളേജിയേറ്റ് ആന്‍ഡ് ഇന്റര്‍ സ്‌കൂള്‍ ഫെസ്റ്റ്  കോളേജിലെ വിവിധ വേദികളിലായി നടന്നു. പ്രമുഖ ചലച്ചിത്ര താരം ശ്രീ. അജയ് കുമാര്‍ (ഗിന്നസ് പക്രു) ഭദ്രദീപം തെളിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കൊമേഴ്‌സ് വിഭാഗം മേധാവി ഡോ. ജിഷാ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ഡോ. സിന്‍സി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ബര്‍സാര്‍ ഫാദര്‍ എബിന്‍ എറപ്പുറത്ത് , മാഡ്രിഡ് ഓവര്‍സീസ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. അവിനേഷ് ദിനേഷ്, സ്റ്റാഫ് കോഓര്‍ഡിനേറ്ററാഅഭിഷേക് തോമസ്, മീനാക്ഷി പി കൈമള്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

വിദ്യാര്‍ത്ഥി പ്രതിനിധികളായ വീണാലക്ഷ്മി സ്വാഗതവും എല്‍ബി ഷാജി നന്ദിയും രേഖപ്പെടുത്തി. വിവിധ വേദികളിലായി ബിസിനസ് ക്വിസ് , ട്രെഷര്‍ ഹണ്ട്, സ്‌പോട് ഡാന്‍സ് , സോളോ സോങ് തുടങ്ങി 8 ഇവെന്റുകള്‍ നടന്നു. കോളേജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും എത്തിച്ചേര്‍ന്ന നൂറില്‍പരം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം പരിപാടികളുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു.

 

Previous Post

കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം

Next Post

തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്നാനായ തിളക്കം

Total
0
Share
error: Content is protected !!