സ്ത്രീശാക്തീകരണം-ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍:  മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കണ്ണൂര്‍ജില്ലാ വനിതാശിശുവികസന സമിതിയുമായി സഹകരിച്ച് കണ്ണൂര്‍ ജില്ലയിലെ കോളയാട് ഗ്രാമപഞ്ചായത്തിലെ 7-ാം വാര്‍ഡിലെ തൊഴിലുറപ്പ് സ്ത്രീകള്‍ക്കായി സ്ത്രീശാക്തീകരണത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. തലശ്ശേരി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സ്റ്റാഫംഗം സന്തോഷ്. പി. ആര്‍ ഏവര്‍ക്കും സ്വാഗതം പറഞ്ഞു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ രേഖ. കെ. സി ക്ലാസ്സ് നയിച്ചു. ലിംഗസമത്വം, സാമ്പത്തിക പങ്കാളിത്തം, അവസരങ്ങളില്‍ തുല്യപ്രവേശനം, സമഗ്ര പങ്കാളിത്തം എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ക്ലാസ്സില്‍ പറയുകയുണ്ടായി. സരസ്വതി സന്തോഷ് നന്ദി പറഞ്ഞു.

Previous Post

ബാംഗ്ലൂര്‍ കെ ആര്‍ പുരം തിരുഹൃദയ ക്‌നാനായ സ്വതന്ത്ര ഇടവക യൂണിറ്റ് സ്ഥാപിതമായി

Next Post

അരീക്കര: ചെറുകര( തണ്ടാനോലിക്കല്‍) ഏലിയാമ്മ ജോര്‍ജ്

Total
0
Share
error: Content is protected !!