സാന്‍ ഹൊസെ സി.എം.എല്‍ യൂണിറ്റിന് പുതു നേതൃത്വം

സാന്‍ ഹൊസെ( കാലിഫോര്‍ണിയ): സാന്‍ ഹൊസെയിലെ സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ചര്‍ച്ചിലെ സി.എം.?ല്‍ യൂണിറ്റിന് 2025-2026 കാലയളവിലേക്കുള്ള പുതിയ നേതൃത്വം രൂപീകരിച്ച് നവംബര്‍ 9-ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഭാരവാഹികളായി നേഹ വിന്‍സ് പുളിക്കല്‍ (പ്രസിഡന്‍്റ്), ആദം ലൂക്കോസ് ഓണശ്ശേരില്‍ (വൈസ് പ്രസിഡന്‍്റ്), കൈല സ്റ്റീഫന്‍ വേലികെട്ടല്‍ (സെക്രട്ടറി), ജെസ്സ ജോര്‍ജ് തുരുത്തേല്‍ക്കളത്തില്‍ (ജോയിന്‍്റ് സെക്രട്ടറി), അല്‍ഫോന്‍സ് ജോസഫ് വട്ടമറ്റത്തില്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഡയറക്ടറായി ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിക്കല്‍ തുടുരും. അനു വേലിക്കെട്ടേല്‍ -ജോയിന്‍്റ് ഡയറക്ടര്‍, ശീതള്‍ മരവെട്ടിക്കൂട്ടം -ഓര്‍ഗനൈസര്‍, റോബിന്‍ ഇലഞ്ഞിക്കല്‍ -ജോയിന്‍്റ് ഓര്‍ഗനൈസര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിക്കും.പുതിയ ഭാരവാഹികളെ ഫാ. ജെമി പുതുശ്ശേരിക്കല്‍ അഭിനന്ദിച്ചു. മുന്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ നേഥന്‍ പാലക്കാട്ട്, തെരേസ വട്ടമറ്റത്തില്‍, നിഖിത പൂഴിക്കുന്നേല്‍, ജോഷ്വാ തുരുത്തേല്‍ക്കളത്തില്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

അമോല്‍ ചെറുകര

Previous Post

Christmas Celebration Held by the Holy Childhood Ministry at St. Mary’s Knanaya Catholic Church, Chicago

Next Post

New Leadership for San Jose CML Unit

Total
0
Share
error: Content is protected !!