ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്വര്‍ഗറാണി പള്ളിയുടെ രജത ജൂബിലിയുടെ ഭാഗമായി ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന യുവജനങ്ങള്‍ക്കായി സംഗമം നടത്തപ്പെട്ടു. ബാംഗ്ലൂരില്‍ വിവിധഭാഗങ്ങളില്‍ അധിവസിക്കുന്ന യുവജനങ്ങളെ ഒന്നിച്ചുകൂട്ടി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ 40 ഓളo യുവജനങ്ങള്‍ പങ്കെടുത്തു. മാര്‍ മാക്കീല്‍ ഗുരുകുലം ചാപ്പലില്‍ പരിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്നുള്ള പരിപാടികള്‍ നടത്തപ്പെട്ടത് രാമനഗര ക്യാമ്പ് ഫയര്‍ അഡ്വെഞ്ചര്‍ റിസോര്‍ട്ടില്‍ ആണ് . ഐസ് ബ്രേക്കിംഗ് സെഷന് കെ സി വൈ എല്‍ മലബാര്‍ റീജിയണ്‍ ജോയിന്റ് സെക്രട്ടറി ജ്യോതിസ് തോമസ് മുപ്രാ പ്പള്ളിലും സമുദായ അവബോധ ക്ലാസിന് നെല്ലിക്കാട്ടില്‍ ജിന്‍സ് അച്ചനും നേതൃത്വം നല്കി. രജതജൂബിലി കണ്‍വീനര്‍ ജോമി തെങ്ങനാട്ട് യുവജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പരിപാടികള്‍ക്ക് ചാപ്ലയിന്‍ ഫാ. വെള്ളായിക്കല്‍ ഷിനോജ്, ഫാ. ജോണ്സണ് മാരിയില്‍,സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ലിനി ,ഡയറക്ടര്‍ ഡാനിഷ് ,യൂണിറ്റ് പ്രസിഡന്റ് സ്റ്റാനി അടക്കമുള്ള ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.





