കിടങ്ങൂര്‍ സെന്റ്.മേരീസ്ഹയര്‍ സെക്കണ്ടറിസ്‌കൂളിന്റെ നവീകരിച്ചഗ്രണ്ടിന്റെയും ,പ്രവശേനകവാടത്തിന്റെയും ഉദ്ഘാടനം കോട്ടയംഅതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യുമൂലക്കാട്ട് നിര്‍വഹിച്ചു. ഹയര്‍സെക്കണ്ടറി സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി,2000-2025 വര്‍ഷങ്ങളിലെ അലുമിനി സ്‌പോണ്‍സര്‍ ചെയ്ത പ്രവേശനകവാടം , പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും, സുമനസ്സുകളായ നാട്ടുകാരുടെ,അധ്യാപകരുടെയും സഹകരണത്തോടെ പൂര്‍ത്തീകരിച്ച നവീകരിച്ച ഗ്രണ്ട് ഇവയുടെഉദ്ഘാടനം പ്രൗഡഗംഭീരമായി,രക്ഷകര്‍ത്താക്കളുടെയും,കുട്ടികളുടെയും,പൂര്‍വ്വ അധ്യാപക-അനധ്യാപകരുടെയും ,സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു.പുനര്‍നിര്‍മിച്ചഗ്രൗണ്ട് അഭി.പിതാവ് സകൂളിന് സമര്‍പ്പിച്ച്‌സംസാരിച്ചു. കിടങ്ങൂര്‍ SHO മഹേഷ് K.L ഫുട്‌ബോള്‍ തട്ടി മൈതാനത്ത് കളികള്‍ ആരംഭിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റാനിഇടത്തി പറമ്പില്‍, കോട്ടയംഅതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി ഓഫ് സ്‌കൂള്‍സെക്രട്ടറി റവ.ഡോ.തോമസ് പുതിയ കുന്നേല്‍ ,പൂര്‍വ്വ വിദ്യാര്‍ത്ഥി ഫാ.സിറിയക്മറ്റത്തില്‍,HM ജയതോമസ് പ്രിന്‍സിപ്പാള്‍ ഷെല്ലിജോസഫ് ,സ്‌കൂള്‍ ലീഡര്‍ എമ്മാനുവല്‍മൈക്കിള്‍,PTA പ്രസിഡന്റ് ജോമോന്‍ കാരാമയില്‍,MPTAപ്രസിഡന്റ ജാന്‍സിജോബി,PTA വൈസ്പ്രസിഡന്റ സുനില്‍തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ വിളംബര റാലി കിടങ്ങൂര്‍ SHO .മഹേഷ് K.L.ഫ്‌ലാഗ്ഓഫ് ചെയ്തു. കിടങ്ങൂര്‍സെന്റ്.മേരീസ്ഹയര്‍സെകണ്ടറിസ്‌കൂളില്‍നിന്ന്‌ചെണ്ടമേളത്തിന്റെയും,സ്‌കൗട്ട്& ഗൈഡ്,spc,NCC കുട്ടികളുടെയുംനേതൃത്തില്‍ വര്‍ണാഭമായ വിളംബരറാലി കിടങ്ങൂര്‍സെന്റ്.മേരീസ് പാരീഷ്ഹാളിലേയ്ക്ക്‌നടത്തി. അധ്യാപക-അനധ്യാപക രും ,രക്ഷിതാക്കളും പരിപാടികള്‍ക്ക്‌നേതൃത്വംനല്‍കി.





