കല്ലറ: വേള്‍ഡ് എയ്ഡ്സ് ഡേ ദിനത്തിന്റെ ഭാഗമായി സെന്റ് തോമസ് ഹൈസ് സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്കൗട്ട് & ഗൈഡ്, റെഡ് ക്രോസ് സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും ഫ്ലാഷ് മോബും 250 കുട്ടികളെ ഉള്‍പ്പെടുത്തി എയ്ഡ്സ് ഡേ ലോഗോയും വിദ്യാലയമുറ്റത്ത് പ്രദര്‍ശിപ്പിച്ചു.വിവിധങ്ങളായ മത്സര പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കപ്പെട്ടു. സെന്റ് തോമസ് ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ കുര്യാക്കോസ് ചൊള്ളാനിക്കല്‍ സംസാരിച്ചു.





