ലോക എയ്ഡ്‌സ് ദിനാചരണം

ഇടുക്കി, കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍സ് സ്‌കൂളില്‍ ലോക എയ്ഡ്‌സ് ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. റെഡ് റിബണ്‍ ക്യാമ്പയിന്‍ എന്ന പേരില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ വിദ്യാര്‍ഥികള്‍ എല്ലാവരും റെഡ് റിബണ്‍ ധരിച്ച് എയ്ഡ്‌സ് രോഗികളായ സഹോദരങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കരിങ്കുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചൊല്ലുകയും, വിവിധ മത്സരങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു.
സ്‌കൂളിലെ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

Previous Post

കുറുപ്പന്തറ പള്ളി പ്ലാറ്റിനം ജൂബിലിക്ക് തുടക്കം

Next Post

കല്ലറ സെന്റ്.തോമസ് സ്‌കൂളില്‍ വേള്‍ഡ് എയ്ഡ്‌സ് ഡേ ആചരിച്ചു

Total
0
Share
error: Content is protected !!