കുറുപ്പന്തറ പള്ളി പ്ലാറ്റിനം ജൂബിലിക്ക് തുടക്കം

കുറുപ്പന്തറ: സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വഹിച്ചു. കൂടാതെ പള്ളിയോടു ചേര്‍ന്ന് പണികഴിപ്പിച്ച ഹാളിന്റെ വെഞ്ചെരിപ്പും ഉദ്ഘാടനവും ഒരുവര്‍ഷത്തേക്കുള്ള ജൂബിലി പദ്ധതികളുടെ തുടക്കവും പിതാവ് നിര്‍വഹിച്ചു.
കൈക്കാരന്മാരായ ലൂക്കോസ് മേച്ചേരില്‍, റോയി ജോണ്‍ ചെമ്പകത്തടത്തില്‍, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ തോമസ് കമ്മാപറമ്പില്‍, എന്നിവര്‍ നേതൃത്വം നല്കി. ഇതിനോടൊപ്പം സെമിത്തേരിയുടെ വിപുലീകരണവും നടത്തപ്പെട്ടു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഫിലിപ്പ് കൊല്ലംപറമ്പില്‍, സാലസ് കണ്ടാരപ്പള്ളില്‍, ഷിബു കളപ്പുരയ്ക്കല്‍, ബേബി കാഞ്ഞിരത്തുംമൂട്ടില്‍, ജോണി ചെറിയാന്‍ കണ്ടാരപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്കി.

Previous Post

Kcyl ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ മാര്‍ മാത്യു മാക്കില്‍ പിതാവിന്റെ കബറിടം സന്ദര്‍ശനം നടത്തി

Next Post

ലോക എയ്ഡ്‌സ് ദിനാചരണം

Total
0
Share
error: Content is protected !!