കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം ജനറേഷനിലുള്ള റോബോട്ടിക് മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗകര്യവുമായി കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രി

കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം ജനറേഷനിലുള്ള റോബോട്ടിക് മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗകര്യം  മന്ത്രി വി. എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് ലഭ്യമായതില്‍ ഏറ്റവും നൂതനമായ നാലാം ജനറേഷന്‍ റോബോട്ട് ലഭ്യമായതോടെ മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

റോബോട്ടിക് സൗകര്യം ലഭ്യമായതോടെ കുറഞ്ഞ ആശുപത്രി വാസത്തിനൊപ്പം, ശസ്ത്രക്രിയ കൂടുതല്‍ കൃത്യത പാലിക്കുകയും, രക്തനഷ്ട്ടം കുറയുകയും, സി.ടി സ്‌കാന്‍ അടക്കമുള്ള അധികച്ചിലവുകള്‍ ഒഴിവാക്കാനും സാധിക്കും. ശസ്ത്രക്രിയ കഴിഞ്ഞു മണിക്കൂറുകള്‍ക്ക് ഉള്ളില്‍ രോഗിക്ക് നടന്നു തുടങ്ങുവാനും സാധിക്കും. കൂടാതെ ഓരോത്തരുടേയും കാലുകളുടെ ഘടന അനുസരിച്ചു ശസ്ത്രക്രിയ നടത്താന്‍ സാധിക്കുകയും ചെയ്യുമെന്ന് സീനിയര്‍ ഓര്‍ത്തോപീഡിക് കണ്‍സല്‍ട്ടന്റ് ഡോ. ജിജോ ജോസ് അറിയിച്ചു.

2024 ആഗസ്റ്റില്‍ കോട്ടയം ജില്ലയിലെ ആദ്യത്തെ റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കല്‍ സര്‍ജറി ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. എസ്.വി.എം സുപ്പീരിയര്‍ ജനറലും, ആശുപത്രിയുടെ ചെയര്‍പേഴ്‌സണുമായ സി. ഇമ്മാക്കുലേറ്റ് എസ്.വി.എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, നടനും സംവിധായകനുമായ  ദിലീഷ് പോത്തന്‍, ആശുപത്രി ഡയറക്ടര്‍ സി. സുനിത എസ്.വി.എം തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങില്‍ ആയിരത്തിയഞ്ഞൂറിലേറെ മുട്ട് മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ഡോ. ജിജോ ജോസിനെ മന്ത്രി പൊന്നാടയണിയിച്ചു ആദരിച്ചു

Previous Post

An Epitaph: Prof. T. M. Joseph — A Scholar Who Shone Through Life’s Trials

Next Post

KCWA ഉഴവൂര്‍ ഫൊറോനാ വാര്‍ഷികം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!