ക്‌നാനായ സമുദായത്തിന്റെ തനതു കലാരൂപമായ മാര്‍ഗ്ഗംകളി പരിപോഷിപ്പിക്കുന്നതിനു വേണ്ടി 5-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെ വിശ്വാസപരിശീലനം നടത്തികൊണ്ടിരിക്കുന്ന ക്‌നാനായ കത്തോലിക്കനായ ആണ്‍കുട്ടികള്‍ക്കുവേണ്ടി അതിരൂപതാതല മാര്‍ഗ്ഗംകളി മത്സരം 2025 ഡിസംബര്‍ 13-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ മാസം 30-ാം തീയതിയ്ക്കു മുമ്പായി 500 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി അതിരൂപത വിശ്വാസപരിശീലന കമ്മീഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിജയികളാകുന്നവര്‍ക്ക് യഥാക്രമം 15,000/-, 12,000/-, 9500/- ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുന്നതാണ്.
നിബന്ധനകള്‍
1. മത്സരം 10 മിനിറ്റ് സമയമായിരിക്കും
2. മത്സരത്തിന് 7 അംഗങ്ങള്‍ ഉണ്ടായിരിക്കണം
3. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 5-12 വരെ ക്ലാസ്സുകളില്‍ വിശ്വാസപരിശീലനം നടത്തുന്ന ക്‌നാനായ കത്തോലിക്കരാണെന്ന് വികാരിയച്ചന്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
4. മത്സരത്തിന്റെ മൂല്യനിര്‍ണ്ണയരീതി 2025-26 പ്രവര്‍ത്തന മാര്‍ഗ്ഗരേഖ 48-ാം പേജില്‍ കൊടുത്തിട്ടുണ്ട്.
മലബാര്‍, ഹൈറേഞ്ച് & വയനാട് മേഖലകളില്‍നിന്ന് വരുന്നവര്‍ക്ക് യാത്രാചിലവ് നല്‍കുന്നതാണ്. (ബസ്, ട്രെയിന്‍ ടിക്കറ്റ്)
ആണ്‍കുട്ടികളുടെ അതിരൂപതാതല മാര്‍ഗ്ഗംകളി മത്സരം





