കൊന്തമാസാചരണ സമാപനത്തോടനുബന്ധിച്ച് കെ.സി.വൈ.എല് കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തില് ഒക്ടോബര് മാസം 31-ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ജപമാല പ്രദക്ഷിണവും സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു. വൈകിട്ട് ഏഴുമണിക്ക് ബഹുമാനപ്പെട്ട വികാരിയച്ചന് ഫാ. പ്രിന്സ് മുളകുമറ്റത്തില്-ന്റെ സന്ദേശത്തോടു കൂടി ആരംഭിച്ച പ്രസ്തുത പരിപാടിയില് പ്രോഗ്രാം കോര്ഡിനേറ്റര് അല്ഫോന്സാ ജോസഫ് കല്ലുപുരയ്ക്കല് യുവജനങ്ങള് മാതാവിനോടും സഭയോടും അടുക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി സംസാരിക്കുകയും തുടര്ന്ന് ജപമാല പ്രദക്ഷിണം സംഘടിപ്പിക്കുകയും ചെയ്തു. ശേഷം നടന്ന സൗഹൃദ കൂട്ടായ്മയ്ക്ക് യൂണിറ്റ് അംഗമായ ജോയല് ജോര്ജ് ഇല്ലിപ്പറമ്പില് നേതൃത്വം നല്കി. 40-ലധികം യുവജനങ്ങള് പങ്കെടുത്ത സൗഹൃദക്കൂട്ടായ്മ സ്നേഹവിരുന്നോടുകൂടി സമാപിച്ചു. പ്രസ്തുത പരിപാടിക്ക് വികാരിയച്ചന്, കൊച്ചച്ചന്, അഡൈ്വസര്, ഡയറക്ടര് യൂണിറ്റ് ഭാരവാഹികള് എന്നിവര് നേതൃത്വം നല്കി.




