താമ്പായില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും മിഷന്‍ ഞായര്‍ ആചാരണവും

താമ്പാ (ഫ്‌ലോറിഡ): താമ്പായിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും മിഷന്‍ ഞായര്‍ ആചാരണവും ശ്രെദ്ധേയമായി. 2025 – 2026 വര്‍ഷത്തെ മിഷന്‍ ലീഗ് പ്രവര്‍ത്തനങ്ങള്‍ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു.

മിഷന്‍ ലീഗ് ദേശീയ പ്രസിഡന്റും അന്തര്‍ദേശീയ ഓര്‍ഗനൈസറുമായ സിജോയ് പറപ്പള്ളില്‍ ആമുഖ പ്രഭാഷണം നടത്തി. റീജിയണല്‍ വൈസ് ഡയറക്ടര്‍ സി. സാന്ദ്രാ എസ്.വി.എം., യൂണിറ്റ് ഓര്‍ഗനൈസര്‍ അലിയ കണ്ടാരപ്പള്ളില്‍, എബിന്‍ തടത്തില്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സ്റ്റീവ് പൂവത്തുങ്കല്‍ (പ്രസിഡന്റ്), മരീസ്സാ മുടീകുന്നേല്‍ (വൈസ് പ്രസിഡന്റ്), മിയ കൂന്തമറ്റത്തില്‍ (സെക്രട്ടറി), ആമി ആക്കല്‍കൊട്ടാരം (ജോയിന്റ് സെക്രട്ടറി), ആംസ്റ്റന്‍ അഴക്കേടത്ത്, ക്രിസ്റ്റിന്‍ കല്ലിടുക്കില്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ശുശ്രുഷ ഏറ്റെടുത്തു.

തുടര്‍ന്ന് ചെമഞ്ഞകൊടിയും പിടിച്ചു കുട്ടികള്‍ നടത്തിയ മിഷന്‍ റാലിയും മുദ്രാവാക്യം വിളിയും പതാക ഉയര്‍ത്തലും മിഷന്‍ ലീഗിന്റെ ആവേശം ഏവരിലും വാനോളം ഉയര്‍ത്തി.

മിഷന്‍ ഞായര്‍ ഫണ്ട് സ്വരൂപിക്കുന്നതിനായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ വിവിധ സ്റ്റാളുകളും പ്രവര്‍ത്തനങ്ങളും അന്നേദിവസം ഒരുക്കി. സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലി കുളങ്ങരയുടെ നേതൃത്വത്തിലുള്ള അദ്ധ്യാപകരും ദേവാലയ എക്‌സിക്യൂട്ടീവും പരിപാടികള്‍ ക്രമീകരിച്ചു.

Previous Post

സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Next Post

Cherupushpa Mission League Inauguration and Mission Sunday Celebration held in Tampa

Total
0
Share
error: Content is protected !!