കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്ന ശേഷിക്കാരായവര്‍ക്ക് ആദരവ് നല്കി. ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ രൂപീകൃതമായിരിക്കുന്ന ഭിന്ന ശേഷിക്കാരുടെ സ്വാശ്രയ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന മാതൃക സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ക്കാണ് ആദരവ് നല്‍കിയത്. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു പോയേക്കാവുന്ന ഒരു പറ്റം ജനങ്ങളെ കൈ പിടിച്ചുയര്‍ത്തി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കു കൊണ്ടുവരുകയും അതോടൊപ്പം അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവരെ സമൂഹത്തോടൊപ്പം അധിവസിപ്പിക്കുക എന്നതുമാണ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മരിയാപുരം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ജിന്‍സി ജോയി ഉദ്ഘാടനം നിര്‍വഹിച്ചു. . ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആലിസ് വര്‍ഗ്ഗീസ് ആദരവ് നല്കി. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന് എബ്രഹാം, അനിമേറ്റര്‍ സിനി സജി, മോളി ജോണി, ജസ്റ്റിന് നന്ദിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. മാസത്തില്‍ ഒരുതവണ അവരെ ഒരുമിച്ചു ചേര്‍ത്ത് അനിമേറ്റര്‍മാരുടെ നേതൃത്വത്തില്‍ അവര്‍ക്കു വേണ്ടുന്ന പരിശീലനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം എന്നിവ നല്‍കുന്നതോടൊപ്പം വീടുകളില്‍ എത്തി ഫിസിയോ തെറാപ്പി പോലുള്ള ചികിത്സയും നല്കി വരുന്നതായി ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അറിയിച്ചു.
ഭിന്നശേഷിക്കാര്‍ക്ക് ആദരവൊരുക്കി ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി





