ചിക്കാഗോ: മൗണ്ട് പ്രോസ്പെക്റ്റില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയ ഇടവകാംഗവും ഞീഴൂര്‍ അറക്കപ്പറമ്പില്‍ സനീഷ് അനീറ്റ ദമ്പതികളുടെ
മകനുമായ ഷോണ്‍ ജോണ്‍, യു.എസ്.എ U-17 വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും പ്രതീക്ഷയുള്ള യുവ താരങ്ങളില്‍ ഒരാളായി ഷോണ്‍ ഇടം നേടിയിരിക്കുന്നു.
നവംബര്‍ 9-ന്, ഷോണ്‍ കൊളറാഡോ സ്പ്രിംഗ്‌സിലെ ഒളിമ്പിക് ആന്‍ഡ് പാര ഒളിമ്പിക് ട്രെയിനിംഗ് സെന്ററിലേക്കാണ് പരിശീലനത്തിനായി പോകുന്നത്. ഫൈനല്‍ ടീമിലേക്കുതെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, നവംബര്‍ 18 മുതല്‍ 23 വരെ നിക്കാരാഗ്വയിലെ മനാഗ്വയില്‍ നടക്കുന്ന NORCECA ബോയ്‌സ് U17 കോണ്‍ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയെ ഷോണ്‍ പ്രതിനിധീകരിക്കും.

ചിക്കാഗോ KCYLഅംഗമായ ഷോണ്‍ ജോണിന്റെ വോളിബോള്‍ യാത്ര ആരംഭിച്ചത് 2022-ല്‍ KCS ചിക്കാഗോ ആരംഭിച്ച ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ക്യാമ്പിലൂടെയായിരുന്നു. അവന്റെ കഴിവ് ഉടന്‍ തന്നെ തെളിഞ്ഞു, അതിലൂടെ റിവര്‍ ട്രെയില്‍സ് മിഡില്‍ സ്‌കൂള്‍ ടീമിനെ തുടര്‍ച്ചയായി രണ്ട് വര്‍ഷം അജയ്യരാക്കി, തുടര്‍ന്ന് സെവന്‍ത് ഗ്രേഡിലും 8ത് ഗ്രേഡിലും സ്‌കൂളിന് ആദ്യമായി കോണ്‍ഫറന്‍സ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുക്കുകയും ചെയ്തു.
2023-ല്‍, ഷോണ്‍ ഒരു പ്രമുഖ ക്ലബ് ടീമില്‍ ( Mod Vollyball club , Northbrook) ചേര്‍ന്നു, അവരുടെ എലിറ്റ് ടീമില്‍ സ്ഥാനം നേടി. 2025 ജൂലൈയില്‍ ഫ്‌ലോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നടന്ന AAU നാഷണല്‍ ക്ലബ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയത് അദ്ദേഹത്തിന്റെ ക്ലബ് കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നായിരുന്നു.
ഹൈസ്‌കൂള്‍ തലത്തിലും ഷോണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ആര്‍ലിംഗ്ടണ്‍ ഹൈറ്റ്‌സിലെ ജോണ്‍ ഹെര്‍സി ഹൈസ്‌കൂളിലെ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിയായിട്ടും അദ്ദേഹം വാര്‍സിറ്റി ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു, അതീവ അപൂര്‍വമായൊരു ബഹുമതി. 2024-2025 അധ്യായന വര്‍ഷത്തില്‍ ടീം ഇലിനോയിസ് സ്റ്റേറ്റ് സെക്ഷണല്‍ ചാമ്പ്യന്മാരായി മാറി.
ഷോണ്‍്‌റെ സമര്‍പ്പണവും പരിശ്രമവും യു.എസ്.എ വോളിബോള്‍യുടെ ശ്രദ്ധ നേടാന്‍ കാരണമായി. അതിന്റെ ഭാഗമായി, 2025 മാര്‍ച്ചിലും സെപ്റ്റംബറിലും കൊളറാഡോ സ്പ്രിംഗ്‌സില്‍ നടന്ന നാഷണല്‍ ഡെവലപ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്കും (NTDP) അദ്ദേഹത്തെ ക്ഷണിച്ചു. കൂടാതെ 2025 , December (അനഹൈം, കാലിഫോര്‍ണിയ), 2026 March (കൊളറാഡോ സ്പ്രിംഗ്‌സ്) നടക്കുന്ന NTDP ക്യാമ്പുകളിലും പങ്കെടുക്കാന്‍ ഷോണ്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.





